NEWS UPDATE

6/recent/ticker-posts

തൃശ്ശൂർ സ്കൂളിൽ വെടിവെച്ച സംഭവത്തിൽ ജഗന് ജാമ്യം; പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും

തൃശ്ശൂർ: തൃശ്ശൂർ സ്കൂളിൽ വെടിവെച്ച സംഭവത്തിൽ പ്രതി ജഗന് ജാമ്യം. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി നടപടി. ജഗൻ രണ്ട് വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. ചികിത്സാ രേഖകളും കുടുംബം ഹാജരാക്കി.[www.malabarflash.com]

സ്കൂളിൽ അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജ​ഗനെതിരെ കേസ് എടുത്തിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് നൽകിയത്.

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ ജ​ഗനെതിരെ നേരത്തെയും കേസ് ഉണ്ടെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. മെയ് 18ന് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ബഹളം വച്ചതിനാണ് കേസ് എടുത്തത്. മണ്ണൂത്തി പോലീസ് സ്‌റ്റേഷനിലായിരുന്നു അന്ന് ജ​ഗനെ കരുതൽ തടങ്കലിൽ വച്ചത്.

വിവേകോദയം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജ​ഗൻ സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ വെടിവച്ചു. മുകളിലേക്കാണ് വെടിയുതിർത്തത്. ആർക്കും പരിക്കേറ്റിട്ടില്ല.

Post a Comment

0 Comments