NEWS UPDATE

6/recent/ticker-posts

ജുമാ മസ്ജിദിന്റെ കാരുണ്യക്കരങ്ങൾ, യുവതിയുടെ കണ്ണീരിനറുതി; കൊച്ചിയിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: മൃതദേഹം സംസ്കരിക്കാൻ കഴിയാതെ വലഞ്ഞ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് ആശ്വാസമായി ജുമാ മസ്ജിദ്. എറണാകുളം മുനമ്പത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി ഹെലാൽ ഷേക്കിൻ്റെ മൃതദേഹമാണ് കുഞ്ഞുണ്ണിക്കര പള്ളിക്കമ്മറ്റി അടക്കം ചെയ്തത്.[www.malabarflash.com]

മുനമ്പം ഹാർബറിലെ ജോലിക്കിടെ ബോട്ടിൽ വെച്ച് സഹപ്രവർത്തകരുമായുണ്ടായ സംഘര്‍ഷത്തിലാണ് പത്ത് ദിവസം മുമ്പ് ഷേക്ക് ഹെലാൽ ഷേക്ക് കൊല്ലപ്പെട്ടത്. മരണവിവരമറിഞ്ഞ് സഹോദരി പശ്ചിമ ബംഗാളില്‍ നിന്ന് എത്തിയെങ്കിലും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പണമില്ലാത്തതിനാൽ ഇവിടെത്തന്നെ സംസ്കരിക്കാൻ തീരുമാനിച്ചു.

എന്നാൽ ബന്ധുക്കളുള്ളതിനാല്‍ മൃതദേഹം സംസ്കരിക്കാനുള്ള സ്ഥലം വിട്ടുനൽകാൻ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറായില്ല. മരണാനന്തര ചടങ്ങുകള്‍ നടത്താനാകാതെ വേദനയുമായി അലഞ്ഞ കുടുംബത്തിന് ഒടുവിൽ ആശ്വാസവുമായി പള്ളിക്കമ്മറ്റി എത്തി. സംസ്ക്കാര ചടങ്ങില്‍ പള്ളി കമ്മറ്റി കമ്മറ്റിയംഗങ്ങളും പൊതുജനങ്ങള്‍ക്കുമൊപ്പം മുനമ്പം സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും പങ്കെടുത്തു. കേസില്‍ പ്രതികളായ രണ്ട് പേരെ മുനമ്പം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments