NEWS UPDATE

6/recent/ticker-posts

കണ്ടല ബേങ്ക് തട്ടിപ്പ് കേസ്: സി പി ഐ നേതാവ് എന്‍ ഭാസുരാംഗന്‍ ഇ ഡി കസ്റ്റഡിയില്‍

തിരുവനന്തപുരം: കണ്ടല ബേങ്ക് തട്ടിപ്പ് കേസില്‍ ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ എന്‍ ഭാസുരാംഗനെ ഇ ഡി കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഭാസുരാംഗനെ കണ്ടയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. 14 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു. റെയ്ഡ് പൂര്‍ത്തിയായിട്ടുണ്ട്.[www.malabarflash.com]


ഇന്ന് പുലര്‍ച്ചെ മുതല്‍ ഇ ഡി സംഘം ബേങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബേങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബേങ്ക് പ്രസിഡന്റ്. അടുത്തിടെ ഭരണ സമിതി രാജിവെച്ചതോടെ ബേങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബേങ്കിലും ഇ ഡി പരിശോധന നടത്തിയിരുന്നു.

Post a Comment

0 Comments