NEWS UPDATE

6/recent/ticker-posts

കെടി മുഹമ്മദ് സ്മാരക നാടക മത്സരം; 'ഇടം' മികച്ച നാടകം

കാസർകോട്: ഉദുമ പടിഞ്ഞാർ ബേവൂരി സൗഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം സംഘ ടിപ്പിച്ച നാലാമത് കെടി മുഹമ്മദ് സ്മാരക നാടക മത്സരത്തിൽ തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. വിധികർത്താക്കളായ സന്തോഷ് പനയാൽ, ശ്രീനാഥ് നാരായണൻ എന്നിവർ പത്രസമ്മേളനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്.[www.malabarflash.com]

  • വള്ളുവനാട് നാദത്തിന്റെ ഊഴം ആണ് മികച്ച രണ്ടാമത് നാടകം.
  • മികച്ച സംവിധായകൻ രാജേഷ് ഇരുളം ( ഇടം)
  • മികച്ച രചന - ഹേമന്ത് കുമാർ (ഇടം)
  • മികച്ച രണ്ടാമത് രചന -സേതുലക്ഷ്മി, മുഹാദ് വെമ്പായം (ഊഴം)
  • മികച്ച നടി - ഇടത്തിലെ (ബിൻസി, ധന്യ) സ്നേഹ
  • മികച്ച നടൻ - മംഗളൻ കെപിഎസി (ആകാശം വരയ്ക്കുന്നവരിലെ ത്യാഗരാജൻ)
  • മികച്ച വില്ലൻ - കപാലർ സജീവൻ പൊയ്യ (ഊഴം)
  • ഹാസ്യ നടി - അനിത സുരേഷ് (ചന്ദ്രികാ വസന്തത്തിലെ ചന്ദ്രിക)
  • ഹാസ്യ നടൻ -ജോത്സ്യൻ ജയരാജ് തഴവ (ആകാശം വരയ്ക്കുന്നവർ), മികച്ച രണ്ടാമത് നടൻ -തോമ നെയ്യാറ്റിൻകര സനൽ (ഇടം),
  • മികച്ച രണ്ടാമത് നടി: മായാ മുഖി സുജി ഗോപിക ( ഊഴം),
  • പശ്ചാത്തല സംഗീതം അനിൽ മാള ( ഊഴം)
  • പശ്ചാത്തല സംഗീത നിയന്ത്രണം തമ്പി കോട്ടയം ( ഇടം)
  • ദീപവിതാനം സുരേഷ് ദിവാകരൻ ( ഊഴം)
  • ദീപ നിയന്ത്രണം - സന്തോഷ് (ഊഴം)
  • രംഗപടം - സേതുലക്ഷ്മി വിജയൻ കടമ്പേരി (ഊഴം)
  • എമേർജിംഗ് ആക്ടർ:
  • (ഭാവി വാഗ്ദാനം) സേതുലക്ഷ്മിയിലെ ജീവൻ, ക്രിസ്റ്റി വിജയ്
  • ജൂറി പരാമർശം - സേതുലക്ഷ്മിയിലെ ലക്ഷ്മികാന്തൻ,റഷീദ് മുഹമ്മദ്.
പത്രസമ്മേളനത്തിൽ പിവി രാജേന്ദ്രൻ, അബ്ബാസ് രചന, എൻഎ അഭിലാഷ്, മൂസ പാലക്കുന്ന് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments