NEWS UPDATE

6/recent/ticker-posts

കെടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് ബേവൂരിയിൽ അരങ്ങൊരുങ്ങുന്നു

ഉദുമ: അരങ്ങിൽ നവയുഗചരിത്രം സൃഷ്ടി ക്കാൻ ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന നാലാമത് കെടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്ത് ബേവൂരി നാടക ഗ്രാമത്തിൽ വീണ്ടും അരങ്ങൊരുങ്ങുന്നു.[www.malabarflash.com]

നവംബർ 15 മുതൽ 21 വരെ കേരളത്തിലെ പ്രശസ്ത നാടക ഗ്രൂപ്പുക ളുടെ മികച്ച പ്രൊഫഷണൽ നാടകങ്ങളാണ് സൗഹൃദ വായനശാല ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നത്.ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ സാംസ്കാരി ക,നാടക പ്രവർത്തന രംഗ ത്തെ പ്രമുഖർ പങ്കെടുക്കു മെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേള നത്തിൽ അറിയിച്ചു.

നവംബർ 15ന് വൈകു ന്നേരം ഏഴ് മണിക്ക് കായംകുളം ദേവാ കമ്മ്യൂ ണിക്കേഷൻ്റെ ചന്ദ്രികാ വസന്തം ആണ് ആദ്യ നാടകം. 16ന് വള്ളുവാട് നാദത്തി ൻ്റെ ഊഴം, 17ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ഉൾക്ക ടൽ, 18ന് തിരുവനന്തപുരം സംഘ ചേതനയുടെ സേതു ലക്ഷ്മി, 19ന് ഓച്ചിറ തിരു അരങ്ങിൻ്റെ ആകാശം വരയ്ക്കുന്നവർ, 20ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിൻ്റെ ഇടം എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.

15ന് വൈകുന്നേരം നാല് മണിക്ക് നാടക ജ്യോതി പ്രയാണം പഴയ കാല നാടക പ്രവർത്തകൻ കെ.രാമകൃഷ്ണൻ അവർകളുടെ സ്മൃതി കുടീരത്തിൽ നിന്ന് പുറപ്പെടും.എഴുത്തുകാരനും നാടക നടനുമായ ഡോ.സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്യും. ജ്യോതി പ്രയാണ കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ കൊക്കാൽ അധ്യക്ഷത വഹിക്കും. കൺവീനർ രതീഷ് കണ്ണിയിൽ സ്വാഗതം പറയും. 

5.30ന് നാടക മത്സരം സിനിമ, നാടകനടൻ പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെവി കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കും.ജനറൽ കൺവീനർ അബ്ബാസ്  രചന സ്വാഗതം പറയും. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം മുഖ്യാതിഥിയാകും. ടി.എം താജ് അവാർഡ് നേടിയ പ്രശസ്ത നാടക കൃത്ത് രാജ് മോഹൻ നീലേശ്വരത്തെ ആദരിക്കും.

16ന് വൈകുന്നേരം 5.30ന് ഫലസ്തീൻ ഐക്യദാർഢ്യം യുദ്ധവിരുദ്ധ സെമിനാർ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും.കെ വി രഘുനാഥൻ അധ്യക്ഷത വഹിക്കും. യൂസഫ് കണ്ണംകുളം സ്വാഗതം പറയും. ഡോ: വി പി പി മുസ്തഫ പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.മണികണ്‌ഠൻ , ബേക്കൽഡിവൈ എസ് പി. കെ.സുനിൽകുമാർ  പങ്കെടുക്കും.

17 ന് വൈകുന്നേരം 5.30 ന് നാടക സാംസ്കാരിക പ്രവർത്തകരുടെ സംഗമം സി.എച്ച് കുഞ്ഞമ്പു എം. ൽ എ ഉദ്ഘാടനം ചെയ്യും.കെ വിജയകുമാർ അധ്യ ക്ഷത വഹിക്കും. അമോഷ് കണ്ണിയിൽ സ്വാഗതം പറയും. സിനിമ, നാടകനടൻ രാജേഷ് അഴിക്കോടൻ, കേരള ജൈവ വൈവിധ്യ ബോർഡ് മെമ്പർ ഡോ: വി ബാലകൃഷ്ണൻ, കവി രാധാകൃഷ്ണൻ പെരുമ്പള എന്നിവർ മുഖ്യാതിഥിക ളായി പങ്കെടുക്കും.

18ന് വൈകുന്നേരം 5.30ന് പെൺ ഇടം എഴുത്തുകാരി ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. സരോജിനി അധ്യക്ഷത വഹിക്കും.ബി കൈരളി സ്വാഗതം പറയും. ഡോ. ഷീന ഷുക്കൂർ, മുഖ്യാതിഥിയായി പങ്കെടുക്കും.

19 ന് 5.30ന് പാട്ട് വഴി പാടിയും പറഞ്ഞും നോവലിസ്റ്റും സംഗീത നിരൂപകനുമായ നദീം നൗഷാദ് ഉദ്ഘാടനം ചെയ്യും.കെ വി ബാല കൃഷ്ണൻ അധ്യക്ഷത വഹിക്കും. റഫീഖ് മണിയങ്ങാനം സ്വാഗതം പറയും. അഡ്വ.കെ ബാലകൃഷ്ണൻ,മുഖ്യാതിഥിയായിക്കും.

20ന് 5.30 ന് 1924 വൈക്കം സത്യാഗ്രഹം ശതാബ്ദി കവിയും പ്രഭാഷകനുമായ സിഎൻ വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹംസ സുലൈമാൻ അധ്യക്ഷത വഹിക്കും. എച്ച് വേലായുധൻ സ്വാഗതം പറയും. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എൻ നന്ദി കേശൻ, മുഖ്യാതിഥിയായി പങ്കെടുക്കും.

21 ന് വൈകുന്നേരം 5.30ന് സമാപന സമ്മേളനം ഫോക് ലോർ അക്കാദമി ചെയർമാൻ ഒഎം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ്  കെവി കുഞ്ഞിരാമൻ അധ്യക്ഷത വഹി ക്കും.പി വി രാജേന്ദ്രൻ സ്വാഗതം പറയും. സിനിമ - നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാ കും. ഗ്രന്ഥ ലോകം എഡിറ്റർ പിവികെ പനയാൽ, മുഖ്യപ്രഭാഷണം നടത്തും.

ഏഴ് മണി മുതൽ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന പെൺനടൻ, വാണിയം പാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പി ക്കുന്ന ഏല്യ , നാടകങ്ങൾ അരങ്ങേറും. 

വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി കെ വി കുഞ്ഞിരാമൻ, ജനറൽ കൺവീനർ അബ്ബാസ് രചന, വൈസ് ചെയർമാൻ കെ വി രഘുനാഥൻ മാസ്റ്റർ, മീഡിയ കമ്മിറ്റി കൺവീനർ രാജേഷ് മാങ്ങാട്,  ചെയർമാൻ മൂസ പാലക്കുന്ന്, വൈസ് ചെയർമാൻ അബ്ദുള്ള കുഞ്ഞി ഉദുമ, വിജയരാജൻ ഉദുമ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments