വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന വ്യത്യസ്ത അഭിരുചികൾ, ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള മനഃശാസ്ത്ര പരിശോധനാ രീതികളാണ് അഭിരുചി പരീക്ഷകൾ. വിദ്യാർഥികൾ തുടർ പഠനത്തിനു തയ്യാറാകുന്ന ഈ സമയത്ത്, അവരുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ ഉപരി പഠന സാധ്യതകളും മേഖലകളും കൃത്യമായി തിഞ്ഞെടുക്കാൻ ലിവ് ടു സ്മൈലിന്റെ അഭിരുചി പരീക്ഷ വിദ്യാർത്ഥികളെ സഹായിക്കും.
ഇംഗ്ലീഷിന് പുറമെ മലയാളം, കന്നഡ, തമിഴ് എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ലിവ് ടു സ്മൈലിന്റെ ഓൺലൈൻ ആപ്റ്റിട്യൂട് ടെസ്റ്റ് നിലവിൽ ലഭ്യമാണ്. വിദ്യാഭ്യാസ തൊഴിൽ അഭിരുചികളെ കുറിച്ച് അറിയുന്നതിനും, അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഓൺലൈൻ അഭിരുചി പരീക്ഷകൾ ഏറെ സഹായകരമാണ്.
കേരളത്തിലെ ആയിരം സ്കൂളുകളിൽ സൗജനയമായി കരിയർ ഓറിയന്റഷന് ക്ലാസ്സുകളും ഒര് ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ അഭിരുചി പരീക്ഷയും നല്കാനാണ് ഫ്യൂച്ചർ ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ലിവ് ടു സ്‌മൈൽ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ആയിരം സ്കൂളുകളിൽ സൗജനയമായി കരിയർ ഓറിയന്റഷന് ക്ലാസ്സുകളും ഒര് ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ അഭിരുചി പരീക്ഷയും നല്കാനാണ് ഫ്യൂച്ചർ ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ലിവ് ടു സ്‌മൈൽ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ- മാനസികാരോഗ്യ രംഗത്തെ വിദഗ്ദർ നേതൃത്വം നൽകുന്ന ലീവ് ടു സ്‌മൈൽ ഫൗണ്ടേഷൻ കഴിഞ്ഞ രണ്ടു വർഷമായി, വിജയകരമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. ഈ പദ്ധതിയുടെ ഭാഗമായി സോഷ്യൽ വർക്ക്, മനഃശാസ്ത്രം എന്നിവയിൽ ബിരുദ-ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരവും ലഭ്യമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, സംസ്ഥാനത്തെ വ്യത്യസ്ത കേന്ദ്രങ്ങളിൽ നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകളിലൂടെ വിദഗ്ധ പരിശീലനം നൽകും.
വാർത്താ സമ്മേളനത്തിൽ നിർമ്മൽ കുമാർ, അഹമ്മദ് ഷെറിൻ, ഇർഫാദ് മായിപാടി, ഇസ്മായിൽ ആലൂർ, കാവ്യ പി, ഖലിൽ തുടങ്ങിയത് സംബന്ധിച്ചു
0 Comments