ഇവരെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. പെരുവള്ളൂര്‍ സ്വദേശിയായ 27-കാരന്‍ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷിച്ചത്.[
പരാതിക്കാരന്റെ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന യുവതി 50,000 രൂപ തട്ടിയെടുക്കുകയും 15 ലക്ഷം രൂപ വേണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. ലൈംഗികപീഡനവിവരം പുറത്തറിയിക്കാതിരിക്കാന്‍ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. കഴിഞ്ഞ 27-ന് കൊളപ്പുറത്തുവെച്ച് 50,000 രൂപ കൈമാറി. ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.
പണം നല്‍കാമെന്നു വിശ്വസിപ്പിച്ച് തന്ത്രപരമായി വിളിച്ചുവരുത്തിയാണ് കോഹിനൂരില്‍വെച്ച് തിരൂരങ്ങാടി പോലീസ് ഇവരെ പിടികൂടിയത്. തിരൂരങ്ങാടി എസ്.എച്ച്.ഒ. കെ.ടി. ശ്രീനിവാസന്‍, എസ്.ഐ.മാരായ എന്‍.ആര്‍. സുജിത്ത്, പി. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

0 Comments