NEWS UPDATE

6/recent/ticker-posts

‘അപവാദ പ്രചരണത്തിന് പിന്നിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ചിലർ’; മന്ത്രി അഹമ്മദ് ദേവർകോവിൽ

നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികളാണ് തനിക്കെതിരെയുള്ള അപവാദ പ്രചരണത്തിന്റെ പിന്നിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഞാനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടിൽ എന്നെയും പ്രതിചേർത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി.[www.malabarflash.com]


നിയമസഭ തിരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയതും വാർത്താ മാധ്യമങ്ങളിലൂടെ ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതുമാണ്. എന്നാൽ ഞാനുമായി ബന്ധപ്പെട്ട സുപ്രധാന സമയങ്ങളിൽ ഈ അപവാദങ്ങൾ നിരന്തരം ആവർത്തിക്കുന്നതിന് പിന്നിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ചിലരാണെന്ന് മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലും തുടർന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലും ഇപ്പോൾ നവകേരള സദസ്സിലും അതെ വിവാദം ഉയർത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഇതെ സംഘമാണ്. ഇത്തരം അപവാദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി മന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.

Post a Comment

0 Comments