ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അപ്പുണി ബുധനാഴ്ചയാണ് കാടാങ്കോട്ടെ വീട്ടിൽ തിരിച്ചെത്തിയത്. ഉച്ചയോടെ വീണ്ടും അവശനായ അപ്പുണിയെ ബന്ധുക്കളുടെ സഹായത്തോടെ യശോദ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അനൂപ് ഇവരെ മാരകമായി മർദ്ദിച്ചത്. പരിക്കേറ്റ യശോദയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ നഷ്ടപ്പെട്ടു. നാട്ടുകാരും പോലീസും ഇവരുടെ വീട്ടിൽ പിന്നാലെ നടത്തിയ പരിശോധനയ്ക്കിടെയാണ് അപ്പുണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യലഹരിയിലായിരുന്ന അനൂപ് യശോദയെയും തന്നെയും മാരകമായി മർദ്ദിച്ചുവെന്ന് ഇവരുടെ ബന്ധുവായ തങ്കം പോലീസിന് മൊഴി നൽകി. മദ്യപിച്ചെത്തി സ്ഥിരമായി നാട്ടുകാരുമായും, വീട്ടുകാരുമായും പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അനൂപെന്നാണ് പരിസരവാസികളും പറയുന്നത്.
സംഭവത്തിൽ അനൂപിനെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്. മരിച്ച അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച ബന്ധുകൾക്ക് വിട്ടു നൽകും.
0 Comments