കൊച്ചി: മൂവാറ്റുപുഴയില്‍ അസം സ്വദേശികളായ രണ്ട് തൊഴിലാളികളെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പിടിയില്‍. ഒഡിഷ സ്വദേശി ഗോപാലാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് കൊലപാതകം നടന്നത്. ഒഡിഷയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി പോലീസ് അഞ്ചംഗ സംഘം കേരളത്തിലേക്ക് തിരിച്ചു. ഗോപാല്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.[www.malabarflash.com]
ദീപാങ്കര്‍ ബസുമ, മോഹന്‍തോ എന്നിവരെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തടി മില്‍ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു മോഹന്‍തോയും ദീപാങ്കര്‍ ബസുമയും. കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ സംഭവസമയം മുതല്‍ കാണാതായിരുന്നു.
0 Comments