കാസര്‍കോട്: യു.ഡി.എഫിന്റെ ബഹിഷ്‌കരണാഹ്വാനം തള്ളി നവകേരള സദസ്സില്‍ പങ്കെടുത്ത് മുസ്‌ലിം ലീഗ് നേതാവ്. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ. അബൂബക്കറാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടത്. നവകേരള സദസ്സില്‍ യു.ഡി.എഫ്. നേതാക്കള്‍ പങ്കെടുക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നത്.[www.malabarflash.com]
കാസര്‍ക്കോട്ടുനിന്ന് ആരംഭിച്ച നവകേരള സദസ്സിന്റെ രണ്ടാംദിവസമാണ് വ്യവസായി കൂടിയായ ലീഗ് നേതാവ് അപ്രതീക്ഷിതമായി വേദിയിലെത്തിയത്. വേദിയിലെത്തി മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ ഇരിക്കുകയും ചെയ്തു. രണ്ടാം ദിവസത്തെ പ്രഭാത യോഗത്തില്‍ കലാ-സാംസ്‌കാരിക-വ്യവസായ രംഗങ്ങളിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു.
നവകേരള സദസ്സിനിടെ കോണ്‍ഗ്രസിനെ തല്ലിയും ലീഗിനെ തലോടിയും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ സ്ഥലത്തെ മുസ്‌ലിംലീഗ് നിയമസഭാംഗം ഉണ്ടാകേണ്ടതായിരുന്നു. മൂലയില്‍ പോയി ഒളിക്കാന്‍ അദ്ദേഹത്തിന് സ്വാഭാവികമായി താത്പര്യമുണ്ടാവില്ല. കോണ്‍ഗ്രസാണ് അത് തടഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ലീഗ് സംസ്ഥാന ഭാരവാഹി നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്.
0 Comments