ഇപ്പോഴിതാ സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രത്തെ പ്രിയാമണിയും അവതരിപ്പിക്കുന്നു. ഇരുവരും കോടതിയില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് സൂചന നല്‍കിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നത്.റിയലിസ്റ്റിക് കോര്‍ട്ട് റൂം ഡ്രാമയാണ് നേര്.
സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ചിത്രത്തില്‍ ശാന്തി അഭിനയിക്കുന്നുമുണ്ട്.
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
0 Comments