കാസര്‍കോട്: പത്തൊമ്പത് ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഉക്കിനടുക്ക സ്വദേശിയും പ്രവാസിയുമായ ജാഫര്‍ താജുദ്ദീനിന്റെ ഭാര്യ ഉമൈബ ബാനു(22)വാണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഉക്കിനടുക്കയിലെ ഉമൈബയുടെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഭർത്താവ് താജുദ്ദീൻ സ്വന്തം വീട്ടിൽ പോയി മടങ്ങി വന്നപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണിലും പിന്നീട് നേരിട്ട് ഉറക്കെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് അയല്‍വാസികളെ വിവരമറിച്ച് വാതില്‍ തള്ളിത്തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ഉമൈബയെ കണ്ടത്.
ഉടന്‍ തന്നെ ഉക്കിനടുക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ബദിയടുക്ക പോലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
അയല്‍വാസികളായ താജുദ്ദീനും ഉമൈബയും ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് 19 ദിവസം മുമ്പ് വിവാഹിതരായത്. ഉക്കിനടുക്കയിലെ കർണാടക മുഹമ്മദ്- ബീഫാത്തിമ ദമ്പതികളുടെ മകളാണ്. വീട്ടുകാർ കർണാടകയിലെ കുടുംബ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം.
യുവതിയുടെ മൊബൈൽ ഫോണും, മരുന്നുകളുടെ പ്രിൻസ്ക്രിപ്ഷനും നോട്ട് ബുക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. താജൂദ്ദീൻ ഒരാഴ്ചക്കകം ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലുമായിരുന്നു. ഭര്‍ത്താവിനെ വിട്ടുപിരിയുന്ന മനോവിഷമമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ബദിയടുക്ക പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.സഹോദരങ്ങൾ സിറാജ് , ഉദൈഫ്, ബുഷ്റ
0 Comments