NEWS UPDATE

6/recent/ticker-posts

എം.ഡി.എം.എ.യുമായി യുവതി അറസ്റ്റിൽ

കാസർകോട്: എരിയാൽ പഞ്ചത്തുകുന്നിൽ വാടകവീട്ടിൽനിന്ന് എം.ഡി.എം.എ. കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് വീട്ടമ്മയായ എസ്.റംസൂണ(35)യെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 9.021 ഗ്രാം എം.ഡി.എം.എ. എക്സൈസ് അധികൃതർ കണ്ടെടുത്തു.[www.malabarflash.com]

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാസർകോട് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ കെ.വി.മുരളി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സതീശൻ, വി.വി.ഷിജിത്ത്, എം.വി. കൃഷ്ണപ്രിയ, പി.എ.ക്രിസ്റ്റിൻ, സൈബർസെല്ലിലെ പി.എസ്.പ്രിഷി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ 23-വരെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments