കാസറകോട്: കേരളത്തിലെ എല്ലാ മൊബൈൽ ഉപഭോക്താക്കളുടെ ഫോണുകള്‍ കൂട്ടത്തോടെ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് ഏറെ ആകാംഷയോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്ര ടെലികോം വകുപ്പാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ 31-10-2023 പകല്‍ 11 മണിയാകുന്നത് കാത്തിരിക്കുകയായിരുന്നു ചിലരെങ്കിലും. തുടർന്ന് ഫോൺ അപ്രതീക്ഷിതമായി വിറയ്ക്കാനും ശബ്ദം പുറപ്പെടുവിക്കാനും തുടങ്ങി.[www.malabarflash.com]
എന്നാൽ ഇത് കിട്ടിയതിൽ ചിലർ ഇത് എന്താണ് സംഭവം എന്നറിയാതെ ഞെട്ടിയിരിക്കുകയാണ്. എന്നാൽ ഭൂരിഭാഗം അളുകളും പ്രതീക്ഷിച്ചിരുന്നതുപോലെ സ്ക്രീൻ ഷോട് എടുക്കുകയും സറ്റാറ്റസും സോറ്റാറിയും ഇട്ട് ആഘോഷമാക്കി. എന്നാൽ ഇതിൽ രണ്ടും പെടാതെ ഒന്നും കിട്ടാതത്തിന്റെ സങ്കടത്തില്‍ ഇരിക്കുകയാണ്.
കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.
0 Comments