ഉദുമ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ പരിചരിക്കാ നെത്തിയ മകൻ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ മീത്തൽ മാങ്ങാട് സനാബിലാബാദിലെ പരേതനായ ജലീൽ - മറിയമ്മ ദമ്പതികളുടെ മകൻ അഷറഫ് മൊട്ടയിൽ (38) ആണ് മരിച്ചത്.[www.malabarflash.com]
മാതാവ് അസുഖം കാരണം മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിചരണത്തിന് ആശുപത്രിയിലെത്തിയ അഷ്റഫ് മുറിയുടെ പുറത്ത് കസേരയിൽ ഇരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ടർ എത്തി പരിശോധിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ: നസീമ. മക്കൾ:ഫാത്തിമ,അബ്ദുല്ല (വിദ്യാർത്ഥികൾ) സഹോദരി:ആയിശ
0 Comments