NEWS UPDATE

6/recent/ticker-posts

സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് ബേവൂരിയിൽ തുടക്കം

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻ്റ് ഗ്രന്ഥാ ലയം സംഘടിപ്പിക്കുന്ന നാലാമത് കെടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തിരശീല ഉയർന്നു. ബേവൂരി സൗഹൃദ വായനശാല ഓപ്പൺ ഓഡിറ്റോറിയ ത്തിൽ 21 വരെ ഏഴ് രാവുകളി ലായി നടക്കുന്ന നാടക മേള സിനിമ നടൻ പിപി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


സംഘാടക സമിതി ചെയർമാൻ കെവി കുഞ്ഞിരാമൻ അധ്യക്ഷനായി. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം മുഖ്യ പ്രഭാഷണം നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഉദുമ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സനുജ സൂര്യപ്രകാശ്,മധു മുതിയക്കാൽ, കെഇഎ ബക്കർ, ശുഭ , ഗോപി കുറ്റിക്കോൽ, ശ്രീനാഥ്‌ നാരായണൻ  എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ബാസ് രചന സ്വാഗതവും എൻഎ അഭിലാഷ് നന്ദിയും പറഞ്ഞു.

വൈകിട്ട് പഴയ കാല നാടക നടൻ രാമകൃ ഷ്ണന്റെ സ്മൃതി കുടീരത്തിൽ നിന്നാരംഭിച്ച നാടക ജ്യോതി യാത്ര എഴുത്തുകാരനും നാടക നടനുമായ ഡോ. സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു.രവീന്ദ്രൻ കൊക്കാൽ അധ്യക്ഷത വഹിച്ചു.രതീഷ് കണ്ണിയിൽ സ്വാഗതം പറഞ്ഞു.ഉണ്ണികൃഷ്ണൻ കണ്ണിക്കുളങ്ങര, പ്രജ്യുൽ, ശരത് ബേവൂരി പ്രസംഗിച്ചു. ആദ്യ ദിവസം കായംകുളം ദേവാ കമ്മ്യൂണിക്കേഷൻ്റെ ചന്ദ്രികാ വസന്തം നാടകം അവതരിപ്പിച്ചു.

വ്യാഴാഴ്ച വള്ളുവാട് നാദത്തിൻ്റെ ഊഴം, 17ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ഉൾക്കടൽ,18ന് തിരുവനന്തപുരം സംഘ ചേതനയുടെ സേതു ലക്ഷ്മി, 19ന് ഓച്ചിറ തിരു അരങ്ങിൻ്റെ ആകാശം വരയ്ക്കുന്നവർ, 20ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിൻ്റെ ഇടം എന്നീ നാടകങ്ങളാണ് മത്സരത്തിനായി അരങ്ങിലെത്തുക. 

21ന് രാത്രി ഏഴിന് സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന
പെൺനടൻ, വാണിയം പാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിക്കുന്ന ഏല്യ, എന്നീ നാടകങ്ങളുടെ പ്രദർശനങ്ങൾ അരങ്ങേറും.

വ്യാഴം വൈകിട്ട് 5.30ന് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യം യുദ്ധവിരുദ്ധ സെമിനാർ എൻ എ നെല്ലിക്കുന്ന് എംഎൽഎയും
വെള്ളി വൈകിട്ട് 5.30 ന് നാടക സാംസ്കാരിക പ്രവർത്തകരുടെ സംഗമം സി എച്ച് കുഞ്ഞമ്പു എം എൽഎയും ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് 5.30ന് പെൺ ഇടം. എഴുത്തുകാരി ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും.

19 ന് 5.30ന് പാട്ട് വഴി പാടിയും പറഞ്ഞും നോവലിസ്റ്റും സംഗീത
നിരൂപകനുമായ നദീം നൗഷാദ് ഉദ്ഘാടനം ചെയ്യും. 20ന് 5.30 ന് 1924 വൈക്കം സത്യാഗ്രഹം ശതാബ്ദി കവിയും പ്രഭാഷകനുമായ സിഎൻ വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 21 ന് 5.30ന് സമാപന സമ്മേളനം ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനിമ - നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും.

Post a Comment

0 Comments