NEWS UPDATE

6/recent/ticker-posts

മണൽക്കടത്ത് തടയാൻ ശ്രമിച്ച സബ് ഇൻസ്‌പെക്ടറെ ട്രാക്ടർ കയറ്റികൊന്ന് മണ്ണ് മാഫിയ; പുതുമയുള്ള കാര്യമല്ലെന്ന് മന്ത്രി

പട്ന: മണൽക്കടത്ത് തടയാൻ ശ്രമിച്ച പോലീസ് സബ് ഇൻസ്പെക്ടറെ ട്രാക്ടർ കയറ്റികൊലപ്പെടുത്തി മണ്ണ് മാഫിയ. ബീഹാറിലെ ജാമുയി മഹൂലിയ തണ്ട് ഗ്രാമത്തിലാണ് സംഭവം. യുവ സബ് ഇൻസ്പെക്ടറായ പ്രഭാത് രഞ്ജനാണ് മരിച്ചത്.[www.malabarflash.com]


അനധികൃതമായി ഖനനം ചെയ്ത മണൽ കടത്തുകയായിരുന്ന സംഘത്തെയാണ് സബ് ഇൻസ്പെക്ടർ തടയാൻ ശ്രമിച്ചത്. സംഭവത്തിൽ ഹോം ഗാർഡുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിവാൻ ജില്ലക്കാരനായ പ്രഭാത് രഞ്ജൻ ഗാർഹി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. ആക്രമണത്തിന് പിന്നാലെ ഇൻസ്പെക്ടറെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

അതിനിടെ സംഭവത്തിൽ പ്രതികരിച്ച ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത്തരം സംഭവങ്ങൾ പുതുമയുള്ള കാര്യമല്ലെന്നും ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലും ഇങ്ങനെയുള്ള സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതേതമയം, കേസിലെ പ്രതികൾക്ക് ശിക്ഷ നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്രഭാത് രഞ്ജന് നാല് വയസുള്ള ഒരു മകൾ ഉണ്ട്. കുറച്ച് ദിവസം മുൻപാണ് ഇദ്ദേഹത്തിന് ഒരു മകൻ ജനിച്ചത്. പ്രസവത്തെ തുടർന്ന് ഭാര്യ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments