എട്ട് ബില്ലുകൾ വൈകിപ്പിച്ചതിൽ ന്യായീകരണമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ബിൽ പിടിച്ചുവയ്ക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സർക്കാരുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാവില്ല.
പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
0 Comments