NEWS UPDATE

6/recent/ticker-posts

വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമം; തൃശൂർ സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി : വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ചയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് (51) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായത്.[www.malabarflash.com] 

കുവൈത്ത് എയർവെയ്സ് വിമാനത്തിൽ കുവൈത്ത് വഴി ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇയാളുടെ വിസിറ്റിംഗ് വിസ പരിശോധിച്ച ജീവനക്കാരാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിനെ അറിയിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

Post a Comment

0 Comments