NEWS UPDATE

6/recent/ticker-posts

ലോകകപ്പിൽ ഇന്ത്യ തോറ്റതിന് പിന്നാലെ കശ്മീരിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ ഏഴ് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തി

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത ഏഴ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ഗന്ദർബാലിലുള്ള ഷേർ-ഇ-കശ്മീർ അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി.[www.malabarflash.com]

പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ഹോസ്റ്റലിൽ ഇവർ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു എന്നും ഇത് എതിർത്ത തന്നെയും സുഹൃത്തുക്കളെയും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.

സംഭവത്തിൽ തൗഖീർ ഭട്ട്, മൊഹ്‌സിൻ ഫാറൂഖ് വാനി, ആസിഫ് ഗുൽസാർ വാർ, ഉമർ നസീർ ദാർ, സയ്യിദ് ഖാലിദ് ബുഖാരി, സമീർ റാഷിദ് മിർ, ഉബൈദ് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ നിയമത്തിലെ സെക്ഷൻ 13, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 505, 506 വകുപ്പുകൾ പ്രകാരം ആണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Post a Comment

0 Comments