NEWS UPDATE

6/recent/ticker-posts

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം; ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറച്ചു

ഉദുമ: നവംബര്‍ 8 മുതല്‍ 11 വരെ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബ്രഹ്‌മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗത്തിന് സമാരംഭം കുറിച്ച് ചൊവ്വാഴ്ച്ച രാവിലെ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറച്ചു.[www.malabarflash.com]

യാഗത്തില്‍ എത്തുന്ന ആയിരങ്ങള്‍ക്ക് അന്നദാനത്തിനായുളള ഫലദ്രവ്യങ്ങളുമായി ഉദുമ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും മുത്തുകുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ ക്ഷേത്രത്തിലേക്ക് നടന്ന കലവറ ഘോഷയാത്രയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. 

ആയുരാരോഗ്യവും, ദുരിത ശാന്തിയും, സമ്പല്‍ സമൃദ്ധിയും, സന്താന ലബ്ദിയും നാടിന്റെ അഭിവൃദ്ധിക്കായും നടത്തുന്ന യാഗത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കും. 8ന് ബുധനാഴ്ച ആചാര്യവരണം, മണ്ഡപ സംസ്‌കാരം, ശുദ്ധി എന്നിവയും വ്യാഴാഴ്ച ഗണപതി ഹോമം, ഉഷപൂജ, ബിംബശുദ്ധി, പ്രായശ്ചിത്തഹോമം എന്നിവയും നടക്കും തുടര്‍ന്ന് ശ്രീ ലക്ഷ്മീ നാരായണ ഹൃദയമന്ത്രം മഹാസങ്കല്പത്തോടെ പാരായണവും മഹാപൂജയും അഷ്ടാവധാന സേവയോടൊപ്പം ശ്രീചക്ര പൂജയും ഭജനയും മഹാപൂജയും ഉണ്ടാകും. 

വെള്ളിയാഴ്ച ലക്ഷ്മി നാരായണ ഹൃദയ മന്ത്ര പാരായണം, യാഗാരംഭം, പൂര്‍ണ്ണാഹൂതി, ഉച്ചപൂജ, കുംഭേശ കര്‍ക്കരി കലശപൂജ, ദ്രവ്യകലശ പൂജ, പരികലശപൂജ, കലശാധിവാസം അത്താഴ പൂജ എന്നിവയും നടക്കും സമാപന ദിവസമായ ശനിയാഴ്ച ഗണപതിഹോമം, ഉഷപൂജ, അഷ്ടബന്ധലേപനം തുടര്‍ന്ന് പരികലശാഭിഷേകം, ദ്രവ്യകലശാഭിഷേകം, മഹാപൂജ എന്നിവയും നടക്കും. യാഗത്തില്‍ ക്ഷേത്രത്തിലെത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്ക് അന്നദാനവും ഉണ്ടാകും.

Post a Comment

0 Comments