NEWS UPDATE

6/recent/ticker-posts

വീട്ടില്‍ ഓടിക്കയറിയ അജ്ഞാതന്‍ അമ്മയെയും മൂന്നുമക്കളെയും കുത്തിക്കൊന്നു

മംഗളുരു: ഉഡുപ്പിയില്‍ വീട്ടില്‍ ഓടിക്കയറിയ അജ്ഞാതന്‍ അമ്മയെയും മൂന്നുമക്കളെയും കുത്തിക്കൊന്നു. ഉഡുപ്പി മാല്‍പെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തൃപ്തി നഗറിലെ നജാറെന്ന സ്ഥലത്ത് രാവിലെ 9മണിയോടെയാണ് സംഭവം. വീട്ടമ്മ ഹസീന മക്കളായ 23 വയസുള്ള അഫ്നാന്‍, 21കാരന്‍ അയാന്‍ , ഇളയ മകന്‍ അസീം എന്നിവരാണു മരിച്ചത്. [www.malabarflash.com]

ഹസീനയുടെ ഭര്‍തൃമാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍ത്താവ് വിദേശത്താണ്. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയെന്നും ഇതുവരെ കൊലയാളിയെ കുറിച്ചു വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ഉഡുപ്പി എസ്.പി. അരുണ്‍ പറഞ്ഞു.

ഓടോറിക്ഷയിൽ എത്തിയ കൊലയാളി 15 മിനിറ്റിനുള്ളിൽ കൃത്യം നടത്തി സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായാണ് പോലീസ് നൽകുന്ന സൂചന. കൊലയാളിയെന്ന് സംശയിക്കുന്നയാൾ എത്തിയ ഓടോറിക്ഷയെയും ഡ്രൈവറെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. മരിച്ച ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. അഫ്‌നാൻ എയർ ഇൻഡ്യ കംപനിയിലെ ജീവനക്കാരിയാണ്. അയ്നാസ് ലോജിസ്റ്റിക്‌സ് സ്ഥാപനത്തിലും അസീം ഉഡുപി സ്‌കൂളിൽ എട്ടാം ക്ലാസിലും പഠിക്കുകയായിരുന്നു.

Post a Comment

0 Comments