NEWS UPDATE

6/recent/ticker-posts

ടൂത്ത് പേസ്റ്റിന് പകരം വേദനയ്ക്കുള്ള ക്രീംകൊണ്ട് പല്ലുതേച്ചു; ചതിച്ചത് നെറ്റ്ഫ്‌ളിക്‌സെന്ന് യുവതി

ദിവസവും രണ്ടുനേരം പല്ലുതേക്കുന്നവരാണ് നമ്മള്‍. പലതരം ടൂത്ത് പേസ്റ്റുകളാണ് നമ്മളോരോരുത്തരും പല്ല് തേക്കാന്‍ ഉപയോഗിക്കാറ്. എന്നാല്‍, മിയ കിറ്റെല്‍സണ്‍ എന്ന സ്ത്രീയ്ക്ക് പറ്റിയ അബദ്ധം കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. ടൂത്ത് പേസ്റ്റിന് പകരം വേദന മാറാനായി പുരട്ടുന്ന ഓയിന്റ്‌മെന്റാണ് മിയ പല്ല് തേക്കാനായി എടുത്തത്. ടിക് ടോക്കിലൂടെ മിയ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.[www.malabarflash.com]


പല്ലുതേച്ച് തുടങ്ങിയപ്പോള്‍ തന്നെ അബദ്ധം പറ്റിയെന്ന് മനസിലായ മിയ ഉടന്‍ വിഷം അകത്ത് ചെന്നാല്‍ വിളിക്കേണ്ട അടിയന്തര സേവനത്തിനായുള്ള എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. ഇത് കണ്ട് തന്റെ കാമുകന്‍ പരിഭ്രാന്തനായെന്നും ടിക് ടോക് വീഡിയോയില്‍ അവര്‍ പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സാണ് മിയയെ 'ചതിച്ചത്'. ഡേവിഡ് ബെക്കാമിനെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ കണ്ടുകൊണ്ടാണ് മിയ പല്ലുതേക്കാന്‍ പോയത്. ഇതാണ് തന്റെ ശ്രദ്ധ തെറ്റാന്‍ കാരണമായതെന്നും മിയ പറഞ്ഞു. ഡീപ്പ് ഹീറ്റ് എന്ന വേദനസംഹാരി ഓയിന്റ്‌മെന്റാണ് മിയ കിറ്റെല്‍സണ്‍ ടൂത്ത് പേസ്റ്റിന് പകരമായി ഉപയോഗിച്ചത്. കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റും ഡീപ്പ് ഹീറ്റ് ഓയിന്റ്‌മെന്റും കാണാന്‍ ഒരുപോലിരിക്കുന്നതിനാലാണ് മിയയ്ക്ക് അബദ്ധം പറ്റിയതെന്ന് അവരുടെ കാമുകന്‍ വീഡിയോയില്‍ പറഞ്ഞു.

എന്തായാലും മിയയുടെ വീഡിയോ ഒരു കോടിയിലേറെ പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതിനാല്‍ നമുക്ക് ഈ വീഡിയോ കാണാനാവില്ല. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചത് കുറച്ച് കടന്നുപോയെങ്കിലും നിങ്ങള്‍ രണ്ടുപേരും അടിപൊളിയാണ് എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 'ഞാനായിരുന്നു ഇത് ചെയ്തതെങ്കില്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കാതെ മരിക്കുമോ ഇല്ലയോ എന്ന് നോക്കുമായിരുന്നു' എന്നാണ് മറ്റൊരു കമന്റ്. ഡീപ് ഹീറ്റും കോള്‍ഗേറ്റും കാണാന്‍ ഒരുപോലെയല്ല എന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Post a Comment

0 Comments