NEWS UPDATE

6/recent/ticker-posts

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കൈ പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുമ്പള 
പോലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മയിലെ അബൂബക്കർ സിദ്ദിക്കിനെ (26)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഇൻസ്പെക്ടർ അനൂപ്, എസ്.ഐ ഉമേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺ കുട്ടി മാതാവിനൊപ്പം സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.

Post a Comment

0 Comments