NEWS UPDATE

6/recent/ticker-posts

സമസ്ത 100ാം വാര്‍ഷിക പ്രഖ്യാപനം: നഗരി ഒരുങ്ങുന്നത് മാലിക് ദീനാറിന്റെ നാമധേയത്തില്‍

കാസര്‍കോട്: ഈ മാസം 30ന് നടക്കുന്ന സമസ്ത:100ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് കാസര്‍കോട് ചട്ടഞ്ചാലില്‍ നഗരി സജ്ജമാക്കുന്നത് മാലിക്ദീനാറി (റ) ന്റെ നാമധേയത്തില്‍. പ്രവാചക കാലഘട്ടത്തില്‍ തന്നെ മതത്തിന്റെ സന്ദേശവുമായി കേരളത്തിലെത്തിയ ആദ്യ മിഷനറി സംഘത്തിലെ അംഗമായ മാലിക്ദീനാര്‍ കാസര്‍കോടിന്റെ ആത്മീയ വെളിച്ചമാണിന്നും.[www.malabarflash.com]


ഇന്നു കാണുന്ന റൗളാങ്കിത ത്രിവര്‍ണ പതാക സമസ്തയുടെ ഔദ്യോഗിക പതാകയായി അംഗീകാരം നല്‍കിയ ചരിത്ര പ്രസിദ്ധമായ 40ാം വാര്‍ഷിക സമ്മേളനം നടന്നത് തളങ്കര മാലിക് ദീനാര്‍ നഗറിലായിരുന്നു. ആ സമ്മേളനം കഴിഞ്ഞ് കൃത്യം 60 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ചരിത്രത്താളുകളില്‍ ഇടംപിടിക്കുന്ന 100ാം വാര്‍ഷിക പ്രഖ്യാപനം ജില്ലയില്‍ നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. 

നഗരി നാമകരണം പ്രഖ്യാപിച്ചതോടെ മാലിക് ദീനാറിന്റെ സ്നേഹസന്ദേശം കൂടുതലാളുകളിലേക്ക് പ്രചരിപ്പിക്കാന്‍ സഹായകമാകും. ചട്ടഞ്ചാല്‍ നഗര ഹൃദയഭാഗത്ത് അതിവിശാലമായ മൈതാനിയിലാണ് പതിനായിരം പ്രതിനിധികളെയും അര ലക്ഷത്തിലേറെ ബഹുജനങ്ങളെയും സ്വീകരിക്കാനുള്ള നഗരി സജ്ജമാക്കുന്നത്.

സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ സൗകര്യങ്ങള്‍ വിലയിരുത്തി. സയ്യിദ് ഹസന്‍ അഹ്ദല്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മജീദ് കക്കാട്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടം, പൊതുജനങ്ങള്‍ക്ക് സമ്മേളനം വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍, പാര്‍ക്കിംഗ് തുടങ്ങിയവക്കായി വിപുലമായ സൗകര്യങ്ങളോടുകൂടിയ നാല് ഗ്രൗണ്ടുകള്‍ സജ്ജമായിക്കഴിഞ്ഞു. സമ്മേളന വിജയത്തിന് കാസര്‍കോട്ടും പരിസരങ്ങളിലും അതിവിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

വളണ്ടിയേഴ്സ് മീറ്റ് 15ന്
കാസർകോട്: ഈ മാസം 30 ന് ചട്ട‍ഞ്ചാൽ മാലിക് ദീനാർ നടക്കുന്ന സമസ്ത: നൂറാം വാർഷിക പ്രഖ്യാപന സമ്മേളനവിജയത്തിന് രൂപം നൽകിയ വളണ്ടിയർകോറിന്റെ ഫ്രഥമ സംഗമം  വ്യാഴാഴ്ച രാത്രി 6.30ന് ചട്ടഞ്ചാൽ സ്വാഗത സംഘം ഓഫീസിൽ നടക്കും.
എസ് വൈ എസ് സാന്ത്വനം എമർജൻസി ടീം അംഗങ്ങളും സാന്ത്വനം ക്ലബ്ബ് അംഗങ്ങളും പ്രാദേശിക സംഘാടക സമിതിയിലെ വളണ്ടിയർ അംഗങ്ങളും സംഗമത്തിൽ സംഗമിക്കും.
വളണ്ടിയർ സേവനത്തിനായി 500 അംഗ ടീമിനെയാണ് സ്വാഗത സംഘം സജ്ജമാക്കുന്നത്.
സ്വാഗത സംഘം ജനറൽ കൺവീനർ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും.
പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, മൂസ സഖാഫി കളത്തൂർ, റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നൽകും.

സർക്കിൾ ഗ്രാമ സഞ്ചാരം വ്യാഴാഴ്ച തുടങ്ങും.
ഈ മാസം 30ന് കാസർകോട് നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെ 50 സർക്കിളുകളിൽ സംഘടിപ്പിക്കുന്ന ഗ്രാമസഞ്ചാരം നാളെ വ്യാഴം തുടങ്ങും.

100 വീതം അംഗങ്ങൾ പദയാത്രയായാണ് ഈ മാസം 17 വരെ ഗ്രാമസഞ്ചാരങ്ങൾ നടത്തുന്നത്. ജില്ലിയിലെ 450 യൂണിറ്റുകളിലൂടെ കടന്നു പോകുന്ന യാത്രയിൽ 5000 പ്രവർത്തകർ പങ്കാളികളാകും.

പ്രഥമ ദിവസം പള്ളിക്കര സർക്കിൾ സഞ്ചാരം ഉച്ചയ്ക്ക് 3 മണിക്ക് മുക്കൂടിൽ നിന്നും പ്രയാണം തുടങ്ങും 9 യൂണിറ്റുകൾ പര്യടനം നടത്തി രാത്രി 8 മണിക്ക് ബേക്കലിൽ സമാപിക്കും. സയ്യിദ് കെ പി എസ് തങ്ങൾ ബേക്കൽ നായകനായ സഞ്ചാരത്തിൽ കെ വി ഹനീഫ് കല്ലിങ്കാൽ, ഇല്യാസ് തൊട്ടി, ഷഫീഖ് ഹാഷിമി മുക്കൂട് ഉൽപനായകന്മാരാണ്. ഇർഷാദ് മാസ്റ്റർ തെക്കുപുറം കോർഡിനേറ്ററാണ്. 

മഞ്ചേശ്വരം ബാക്രബയൽ സർക്കിൾ രാവിലെ 11 മണിക്ക് ഖജയിൽ നിന്നും ആരംഭിച്ചു 9 യൂണിറ്റുകളിലൂടെ കടന്നു പോയി വൈകിട്ട് 6 മണിക്ക് ബാക്രബയലിൽ സമാപിക്കും. മൊയ്തീൻ സഖാഫി ബൊൾമാർ ക്യാപ്റ്റനും ജബ്ബാർ സഖാഫി പാത്തൂർ വൈ ക്യാപ്റ്റനും ഷമീർ ഹാജി കോഡിനേറ്ററുമാണ്. 

ദേലംപാടി സർക്കിൾ ഗ്രാമ സഞ്ചാരം ഉച്ചയ്ക്ക് 2.30 ന് മയ്യളത്തിൽ നിന്നും ആരംഭിച്ചു 5 യൂണിറ്റുകളിലൂടെ കടന്നു വൈകിട്ട് 5 മണിക്ക് ദേലംപാടിയിൽ സമാപിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ജാഥാ ക്യാപ്റ്റനും ഷറഫുദീൻ സഖാഫി വൈ ക്യാപ്റ്റനുമായ സഞ്ചാരത്തിൽ മൊയ്തു സഅദി ഹിദായത്ത് കോർഡിനേറ്ററാണ്. മറ്റു സർക്കിളുകളിൽ 15 16 17 തീയതികളിൽ സഞ്ചാരം നടക്കും

Post a Comment

0 Comments