കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒറ്റപ്പൊയില്‍ സ്വദേശി ഷിന്റോയുടെ മകന്‍ റയോണ്‍ ഷിന്റോ (13) യാണ് മരിച്ചത്. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.[www.malabarflash.com]
താഴെ തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയുടെ കല്‍പുഴായി കടവില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയ റയോണ്‍ മുങ്ങിപ്പോവുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
0 Comments