NEWS UPDATE

6/recent/ticker-posts

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണ്ണംകടത്താൻ ശ്രമം; കാസറകോട് സ്വദേശി പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ​ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസറകോട് സ്വദേശി ഇസ്മായിൽ പിടിയിലായി. മസ്കറ്റിൽ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാൾ കരിപ്പൂരെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈന്തപ്പഴത്തിനുള്ളിൽ നിന്ന് സ്വർണം പിടികൂടിയത്. കസ്റ്റംസ് ആണ് പിടികൂടിയത്. കാസറകോട് മൊ​ഗ്രാൽ സ്വദേശിയാണ് ഇസ്മായിൽ. വ്യത്യസ്തമായ സ്വർണ വേട്ടകളിലൊന്നാണിതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

Post a Comment

0 Comments