NEWS UPDATE

6/recent/ticker-posts

ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; അവസാന ദിവസം ഡിസംബർ 20

മും​ബൈ: 2024 ലെ ​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച​മു​ത​ൽ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ഡി​സം​ബ​ർ 20 വ​രെ അ​പേ​ക്ഷി​ക്കാം. ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റാ​യ http://hajcommittee.gov.in വ​ഴി​യോ -‘ഹ​ജ്ജ് സു​വി​ധ’- എ​ന്ന ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ആ​പ് വ​ഴി​യോ അ​പേ​ക്ഷി​ക്കാം.[www.malabarflash.com]


ഡി​സം​ബ​ർ 20 ന്​ ​മു​മ്പു​ള്ള​തും 2025 ജ​നു​വ​രി ഒ​ന്നു​വ​രെ കാ​ലാ​വ​ധി​യു​ള്ള​തു​മാ​യ പാ​സ്‌​പോ​ര്‍ട്ട് ഉ​ള്ള​വ​ർ​ക്കേ അ​പേ​ക്ഷി​ക്കാ​നാ​കൂ. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കൊ​ച്ചി എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലെ പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ന​യ​ത്തി​ൽ മാ​റ്റം​വ​രു​ത്തി​യി​ട്ടി​ല്ല. കോ​വി​ഡി​നെ​തു​ട​ർ​ന്ന്​ തീ​ർ​ഥാ​ട​ന​ത്തി​ന്​ കു​ട്ടി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം നീ​ക്കി. വ​യോ​ധി​ക​ർ​ക്കും പു​രു​ഷ തു​ണ​യി​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്കു​മു​ള്ള മു​ൻ​ഗ​ണ​ന തു​ട​രും.

Post a Comment

0 Comments