കാസര്‍കോട്: രാജ്യത്തിന്റെ അഭിമാനനേട്ടമായ ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളിയായ ജില്ലയിലെ യുവശാസ്ത്രജ്ഞന് ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരു ഐ.എസ്.ആര്.ഒയിലെ യുവശാസ്ത്രജ്ഞനും ചന്ദ്രയാന്‍-3 പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ പ്രോജക്ട് മാനേജറുമായ ചൂരി സ്വദേശി കെ. അശോകാണ് (42) മരിച്ചത്.[www.malabarflash.com]
ബംഗളൂരുവിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണ് മരിച്ചത്. കൂഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂള്‍, കാസര്‍കോട് ഗവ. കോളജ്, പെരിയ ഗവ. പോളിടെക്നിക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം ഐ.എസ്.ആര്.ഒയില്‍ ട്രെയിനിയായി ചേർന്നു. തുടര്‍ന്ന് ബംഗളൂരു ഐ.എസ്.ആര്.ഒയില്‍ ജോലി ലഭിച്ചു.
പരേതനായ പുട്ടണ്ണയുടേയും നാഗവേണിയുടേയും മകനാണ്. ഐ.എസ്.ആര്.ഒയില്തന്നെ ശാസ്ത്രജ്ഞയായ മഹാരാഷ്ട്ര സ്വദേശിനി മഷയാകാണ് ഭാര്യ. റയാന്‍സ്, ഹിയ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സീതാരാമ, പുഷ്പലത, ജലജാക്ഷി, പത്മനാഭ, ഭവാനി, രോഹിത്, ദീക്ഷിത്. മൃതദേഹം ശനിയാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു.
0 Comments