NEWS UPDATE

6/recent/ticker-posts

ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് പാലക്കാട് സ്വദേശികളുൾപ്പെടെ ഏഴ് പേർ മരിച്ചു

ശ്രീ​ന​ഗ​ർ/പാ​ല​ക്കാ​ട്: ജ​​മ്മു-​ക​​ശ്മീ​രി​ലെ സോ​ജി​ല ചു​ര​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച എ​സ്.​യു.​വി വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.[www.malabarflash.com] 

പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​മാ​ഞ്ചി​റ നെ​ടു​ങ്ങോ​ട് രാ​ജേ​ന്ദ്ര​ന്റെ മ​ക​ൻ അ​നി​ൽ (34), സു​ന്ദ​ര​​ന്റെ മ​ക​ൻ സു​ധീ​ഷ് (33), കൃ​ഷ്ണ​ന്റെ മ​ക​ൻ രാ​ഹു​ൽ (28), ശി​വ​ന്റെ മ​ക​ൻ വി​ഗ് നേ​ഷ് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. 

എ​സ്.​യു.​വി​യു​ടെ ഡ്രൈ​വ​റും ശ്രീ​ന​ഗ​റു​കാ​ര​നു​മാ​യ അ​ജാ​സ് അ​ഹ​മ്മ​ദ് അ​വാ​നാ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. ‌മ​നോ​ജ്, ര​ജീ​ഷ്, അ​രു​ൺ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​നോ​ജി​നെ എ​സ്.​കെ.​ഐ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സോ​ന​മാ​ർ​ഗി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ശ്രീ​ന​ഗ​റി​നെ ല​ഡാ​ക്കി​ലെ ലേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ചു​ര​മാ​ണി​ത്. മ​ഞ്ഞു​ക​ട്ട​ക​ൾ വീ​ണ്കി​ട​ക്കു​ന്ന റോ​ഡി​ൽ നി​ന്ന് വ​ഴു​തി​യാ​ണ് വാ​ഹ​നം ചു​ര​ത്തി​ലെ യാ​ദ​വ് മോ​റി​ലെ കൊ​ക്ക​യി​ലേ​ക്ക് പ​തി​ച്ച​ത്. താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു. 

മാ​താ വൈ​ഷ്ണോ​ദേ​വി​യു​ടെ ഗു​ഹാ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 3528 മീ​റ്റ​ർ (11649 അ​ടി) ഉ​യ​ര​മു​ള്ള സോ​ജി​ല ചു​രം ശ്രീ​ന​ഗ​റി​ൽ നി​ന്ന് 110 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു അ​നി​ൽ. മാ​താ​വ്: ദൈ​വാ​ന. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: ധ്യാ​ൻ, 90 ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞ്. സ​ഹോ​ദ​ര​ൻ സു​നി.

ത​മി​ഴ്നാ​ട്ടി​ൽ സ​ർ​വേ​യ​റാ​ണ് മ​രി​ച്ച സു​ധീ​ഷ്. മാ​താ​വ്: പ്രേ​മ. ഭാ​ര്യ: മാ​ലി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ജീ​വ്, ശ്രു​തി.

ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ് രാ​ഹു​ൽ. മാ​താ​വ്: ച​ന്ദ്രി​ക. സ​ഹോ​ദ​ര​ൻ: രാ​ജേ​ഷ്. ഭാ​ര്യ: നീ​തു. വി​ഗ് നേ​ഷി​ന്റെ അ​മ്മ പാ​ർ​വ​തി. സ​ഹോ​ദ​രി: വി​ദ്യ.

Post a Comment

0 Comments