NEWS UPDATE

6/recent/ticker-posts

സ്വർണവിലയിലെ വർദ്ധനവ് തുടരുന്നു; വില 47,000 കടന്നു

സ്വർണവിലയിലെ വർദ്ധനവ് തുടരുന്നു. റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്ന് വില സർവകാല റെക്കോർഡിലെത്തി. നവംബർ 29 മുതൽ സ്വർണവില കുത്തനെ ഉയരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,080 രൂപയാണ്.[www.malabarflash.com]


കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 1600 രൂപയാണ് ഉയർന്നത്. വിവാഹ വിപണിയിൽ ഉപഭോക്താക്കൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്. 2150 ഡോളർ വരെ അന്താരാഷ്ട്ര തലത്തിൽ വില ഉയരുമെന്ന് സൂചനകളും വിപണിയിൽ ഉണ്ട്. വൻകിട നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരൂന്നതാണ് വൻ കുതിപ്പിന് കാരണം. പശ്ചിമേഷ്യയിലെ വെടി നിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്.

അതേസമയം, സ്വർണം വിൽക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇത് ബെസ്റ്റ് ടൈം ആണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4885 രൂപയുമാണ്. വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. രു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 84 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Post a Comment

0 Comments