വയനാട്: വയനാട്ടിൽ ആണ്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ബത്തേരി തൊടുവട്ടി ബീരാൻ (58) എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി എന്ന അന്‍പത്തി നാലുകാരി ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്.[www.malabarflash.com]
ബീരാന് കഴുത്തിനും, താടിക്കുമാണ് വെട്ടേറ്റത്. സംഭവം നടക്കുന്നതിന് അൽപ സമയം മുമ്പ് ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് പറഞ്ഞയക്കുകയും, ശേഷം കൃത്യം നടത്തുകയുമായിരുന്നു. അമ്മ തിരിച്ചു വന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കാണുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments