NEWS UPDATE

6/recent/ticker-posts

ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

അരൂർ: ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (കോൺട്രാക്ർ-60) ആണ് മരിച്ചത്.[www.malabarflash.com]

ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടർന്ന് ഹൃദയാഘാതമുണ്ടായി. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ഭാര്യ: ട്രീസാമ്മ. മക്കൾ: സുനിൽ, റിൻസി, റിൻജു, മരുമക്കൽ: ഷൈജൻ, ജോളി, സൗമ്യ. സഹോദരങ്ങൾ: സേവ്യർ, ജോർജ്.

Post a Comment

0 Comments