NEWS UPDATE

6/recent/ticker-posts

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം: കാസർകോടിന്റെ പൈതൃകം ചർച്ച ചെയ്യുന്നതിന് കർമ പദ്ധതി

കാസർകോട്: ഡിസംബർ 30ന് കാസർകോട് നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി 25 ഇന കർമ പദ്ധതിക്ക് സ്വാഗത സംഘം കൺവെൻഷൻ അന്തിമ രൂപം നൽകി. കാസർകോടിന്റെ സമ്പന്നമായ പൈതൃകം പഠന വിധേയമാക്കുന്നതിന് ചർച്ചാ സംഗമങ്ങളും സെമിനാറും സംഘടിപ്പിക്കും.[www.malabarflash.com]

സമസ്തയുടെ ഇന്നലകളെ സമ്പന്നമാക്കിയ മുൻകാല സാരഥികളെ അനുസ്മരിച്ച് സ്മൃതി സംഗമങ്ങൾ നടക്കും. 400 യൂണിറ്റുകളിൽ മുന്നൊരുക്കം എന്ന പേരിൽ പ്രവർത്തക സംഗമങ്ങളും ജില്ലയിൽ‌ 50 കാൽനട ജാഥകളും നടത്തും.

 ചെമനാട് താജുൽ ഉലമ സുന്നി സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം സമസ്ത കേന്ദ്ര മുശാവറാംഗം ഹൈദറൂസ് മുസ്ലിയാർ കൊല്ലം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ വിഷയാവതരണം നടത്തി.

കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി സ്വാഗതവും ബായാർ സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

0 Comments