കെ ബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ പുനഃസംഘടന. 29 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാകും തീരുമാനം. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രിസഭ പുനഃസംഘടന നടത്തുന്നത്. കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പുമാണ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രിയാക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അനുസരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. പടിയിറക്കം സന്തോഷത്തോടെയാണെന്നും രണ്ടര വർഷം കൊണ്ട് പരമാവധി കാര്യങ്ങൾ ചെയ്തെന്നും സംതൃപ്തി ഉണ്ടെന്നും ദേവർകോവിൽ പറഞ്ഞു.
കുടിശ്ശികയില്ലാതെ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കും ശമ്പളം തീർത്ത് നൽകിയതിന് ശേഷമാണ് രാജിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. മന്ത്രിയെന്ന ചുമതലകൾ പൂർണ്ണമായി ഒഴിഞ്ഞതിന് ശേഷം കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് പറയാനുള്ള ചില കാര്യങ്ങൾ നിശിതമായും പറയുമെന്നും ആൻ്റണി രാജു വ്യക്തമാക്കി.
ഇത് കൂടാതെ എന്‍ഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്ന് വ്യക്തമാക്കി സി കെ നാണു നല്‍കിയ കത്തും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. കഴിഞ്ഞ ദിവസം സമാപിച്ച നവ കേരള സദസ്സിന്റെ അവലോകനവും യോഗത്തില്‍ ഉണ്ടായേക്കും.

0 Comments