NEWS UPDATE

6/recent/ticker-posts

സമസ്ത നൂറാം വാർഷിക പ്രഖ്യാപനം; ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയൊരുങ്ങുന്നു, 29ന് സാംസ്കാരിക സമ്മളനവും ആത്മീയ സംഗമവും

ചട്ടഞ്ചാൽ(കാസറകോട്) : ഈ മാസം 30ന് നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന് ചട്ടഞ്ചാലിൽ ഒരുങ്ങുന്നത് അതി വിപുലമായ സൗകര്യങ്ങൾ. പതിനയ്യായിരം പ്രതിനിധികളെയും അര ലക്ഷം പ്രവർത്തകരെയും വരവേൽക്കുന്നതിനുള്ള വിശാലമായ മാലിക് ദീനാർ നഗരിയുടെ സജ്ജീകരണം അവസാന ഘട്ടത്തിലാണ്.[www.malabarflash.com]


നഗരിയിൽ തുറന്ന സ്വാഗത സംഘം ഓഫീസ് മുഴുസമയം പ്രവർത്തിക്കുന്നു. സ്വാഗത സംഘത്തിനു പുറമെ പ്രാദേശിക സംഘാടക സമിതി ഭാരവാഹികളും പ്രവർത്തകരും സജീവമാണ്. വേദി, വിവിധ പവലിയനുകൾ, കൺട്രോൾ റൂമുകൾ തുടങ്ങിയവ നഗരിയിൽ സജ്ജമാക്കും. സംസ്ഥാന നേതാക്കൾ സൗകര്യങ്ങൾ വിലയിരുത്തി.

29ന് വെള്ളിയാഴ്ച വൈകിട്ടാണ് നഗരിയിൽ പതാക ഉയരുന്നത്. അന്ന് വൈകിട്ട് നഗരിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. രാത്രി പേരോട് അബ്ദു റഹ്മാൻ സാഖാഫിയുടെ ആത്മീയോപദേശവും മഹ്ളറത്തുൽ ബദ്രിയ്യ മജലിസും നടക്കും.

30ന് വൈകിട്ട് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിൽ ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും മുഴുവൻ പ്രവർത്തകരുമണിനിരക്കുന്നതിന് പ്രചാരണം ശക്തമായി. 

പൈതൃക സമ്മേളനം 23ന് തളങ്കരയിൽ, മൗലാനാ പേരോട് മുഖ്യ പ്രഭാഷണം നടത്തും

ചട്ടഞ്ചാലിൽ  നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന ഭാഗമായി ഈ മാസം 23ന് തളങ്കരയിൽ പൈതൃക സമ്മേളനം നടക്കും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി   മൗലാനാ പരോട് അബ്ദുൽ റ്ഹമാൻ സഖാഫിയാണ് മുഖ്യ  പ്രഭാഷണം നടത്തുന്നത്.

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളന നഗരിക്ക് നാമകരണം ചെയ്തിരിക്കുന്നത് മാലിക് ദീനാർ നഗർ എന്നാണ്,. കാസർകോടിന്റെ പൈതൃകത്തിന്റെ അടയാളമാണ് തളങ്കര. കേരളത്തിലെ ആദ്യ ഇസ്ലാമിക പ്രബോധന സംഘത്തിൽ പെട്ട മാലിക് ദീനാർ അന്ത്യ വിശ്രമം കൊള്ളുന്ന തളങ്കരയുടെ പൂർവ്വിക പാരമ്പര്യവും സാംസ്കാരികവും സാമൂഹികവുമായ തനിമയും പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൈതൃക സമ്മേളനത്തിന് തളങ്കരയെ തെരെഞ്ഞെടുക്കാൻ കാരണം.

23ന് ശനിയാഴ്ച  അസർ നിസ്കാര ശേഷം തളങ്കര മാലിക് ദീനാർ മഖാമിൽ നടക്കുന്ന സിയാറത്തിന്   സയ്യിദ്   അലവി തങ്ങൾ ചെട്ടുംകുഴി നേതൃത്വ നൽകും. സംഘാടക സമിതി ചെയർമാൻ ഖമറലി തങ്ങൾ തളങ്കരയുടെ അധ്യക്ഷതയിൽ  മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് എ അബ്ദു റ്ഹമാൻ ഉദ്ഘാടനം ചെയ്യും.  പേരോട് അബ്ദു റഹ്മാൻ സഖാഫി മുഖ്യ പ്രഭഷണവും  സുലൈമാൻ കരിവെള്ളൂർ വിഷയാവതരണവും നടത്തും. ടി എ ഷാഫി, സി എൽ ഹമീദ് , പി എസ് ഹമീദ്, മുജീബ് അഹമദ്, മുഈനുദ്ദീൻ കെ കെ പുറം, യൂനുസ് തളങ്കര, ടി എ അബ്ദുല്ല, നൗഷാദ് ഇബ്രാഹിം , ഷാഫി തെരുവത്ത് തുടങ്ങിയവർ  പ്രസംഗിക്കും. പി എൻ പണിക്കർ അവാർഡ് നേടിയടി ടി എ  ശാഫിയെ ആദരിക്കും. ആത്മീയ സംഗമത്തോടെ സമാപിക്കും.

നാടു നഗരവുമണർത്തി സമസ്ത മേഖലാസന്ദേശ യാത്രകൾ
സമസ്ത നൂറാം വാർഷിക പ്രഖ്യാപന ഭാഗമായി ആരംഭിച്ച രണ്ട് മേഖലാ സന്ദേശ യാത്രകൾ ജില്ലയിലെ നാടും നഗരും കീഴടക്കി മുന്നോട്ട്. എങ്ങും ആവേശകരമായ സ്വീകരണമാണ് യാത്രക്ക് ലഭിക്കുന്നത്.
ഉത്തര, ദക്ഷിണ മേഖലാ യാത്രകൾ 50 സർക്കിൾ കേന്ദ്രങ്ങളിലെ ആവേശോ‍‍‍ജ്ജ്വല സ്വീകരണങ്ങൾക്കു ശേഷം ഇന്ന് (ബുധൻ) വൈകിട്ട് 6.30ന് മധൂർ ഉളിയത്തടുക്കയിൽ സമാപിക്കും. 

സമാപന സംഗമത്തിൽ എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റ് റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശവറാംഗം മുഹമ്മദലി സഖാഫി നയിക്കുന്ന ഉത്തര മേഖലാ യാത്ര ഇന്ന് (ബുധൻ) രാവിലെ 10ന് പുത്തിഗെ കട്ടത്തട്ക്ക ജംക്ഷനിൽ നിന്നാരംഭിക്കും. പെർള കുമ്പടാജെ, മാവിനക്കട്ട, ബദിയടുക്ക, സീതാംഗോളി സ്വീകരണങ്ങൾക്കു ശേഷമാണ് ഉളിയത്തടുക്കയിലെത്തുന്നത്.

സയ്യിദ് ഹസൻ അഹദൽ തങ്ങൾ നയിക്കുന്ന ദക്ഷിണ മേഖലാ യാത്ര രാവിലെ തെക്കലിൽ നിന്നാരംഭിച്ച് ചെർക്കള, ബോവിക്കാനം, ആദൂർ പട്യത്തടുക്ക, പള്ളങ്കോട്, ദേലമ്പാടി, ബെള്ളൂർ, നെല്ലിക്കട്ട സ്വീകരണങ്ങൾക്ക് ശേഷമാണ് ഉളിയത്തടുക്കയിലെത്തുന്നത്.

രണ്ടാം ദിവസം വിവിധ കേന്ദ്രങ്ങളിൽ സയ്യിദ് ജലാലുദീൻ അൽ ബുഖാരി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സുലൈമാൻ കരിവെള്ളൂർ, വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, കന്തൽ സൂപ്പി മദനി, മൂസ സഖാഫി കളത്തൂർ, സിദ്ധീഖ് സഖാഫി അവള, ശിഹാബ് പാണത്തൂർ, എം പി അബ്ദുല്ല ഫൈസി, നംഷാദ് ബേക്കൂർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, സ്വാദിഖ് ആവളം, മുഹമ്മദ് സഖാഫി തൊക്കെ, ജബ്ബാർ സഖാഫി പാത്തൂർ, ഹാരിസ് ഹിമമി പരപ്പ, ബഷീർ ഹിമമി പെരുമ്പള, സിദ്ധീഖ് പൂത്തപ്പലം തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് സമാഹരിച്ച സമ്മേളന നിധി ഏറ്റു വാങ്ങി.

Post a Comment

0 Comments