NEWS UPDATE

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റിവൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവം: നിയമസഭാ സ്പീക്കർ

ബേക്കൽ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമായ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ വലിയ വിജയമാകുമെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ .ഷംസീർ പറഞ്ഞു. ബേക്കൽ ബീച്ച് പാർക്കിൽ ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ രണ്ടാം എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിയമസഭാ സ്പീക്കർ.[www.malabarflash.com]

ഇനി പത്തു ദിവസം വടക്കൻ കേരളത്തിലെ ജനങ്ങൾ ബേക്കലിൽ  ഒഴുകിയെത്തും. കലാപരിപാടികളും സാംസ്കാരിക സദസ്സും ആസ്വദിക്കാൻ മനസ്സ് നന്നാകണമെന്ന് സ്പീക്കർ പറഞ്ഞു മതത്തിന്റെയും ജാതിയുടേയും പേരിൽ രാജ്യത്ത് ഭിന്നിപ്പുണ്ടാകുന്നു. എന്നാൽ ഇവിടെ കേരളം വ്യത്യസ്തമാണ്. ബേക്കൽ പ്രഖ്യാപിക്കുന്നു. ഒരു മതത്തിന്റെയും ജാതിയുടയും പേരിൽ ഞങ്ങളെ ഭിന്നിപ്പിക്കാനാകില്ല എല്ലാവരും വിഭാഗീയതകൾക്ക് അതീതരായി ഒത്തുചേരുന്ന ബേക്കൽ ഫെസ്റ്റിവൽ പകരുന്നത് മഹത്തായ സന്ദേശമാണ്.

ബേക്കൽ വരദാനമാണ്. ഐക്യത്തോടെ സ്നേഹത്തോടെ ജനങ്ങൾ ഇവിടെ ഒത്തുചേരുകയാണ്. മനുഷ്യർ മതത്തിന്റെയും ജാതിയുടേയും  പേരിൽ കലഹിക്കാതിരുന്നാൽ ജനങ്ങൾ ഈ ടൂറിസം കേന്ദ്രത്തിലേക്ക് വരും. അതിന് കഴിഞ്ഞ വർഷം ബേക്കൽ സാക്ഷിയായി. ഇത്തവണയും സംഭവിക്കുന്നു. അത് നാടിന്റെ ആവശ്യമാണ്. 

കാസർകോട് ജില്ല വളരെ മാറിയിരിക്കുന്നു. ജില്ലയാകെ വികസനത്തിന്റെ പാതയിലാണ്. മനോഹരമായ ബീച്ചും ചരിത്ര പ്രസിദ്ധമായ കോട്ടയും ബേക്കലിനെ ദേശീയ പ്രശസ്തമാക്കുന്നു. ടൂറിസം ഭൂപടത്തിൽ ബേക്കൽ ഫെസ്റ്റിവൽ ഇതിനകം ഇടം നേടിയിട്ടുണ്ട്. ഇനി എല്ലാ ഡിസംബറിലും 20 നു ശേഷം ബേക്കൽ ഫെസ്റ്റ് ലോകത്തിന്റെ ഉത്സവമായി മാറും. ലോകത്തിന്റെ എല്ലാ കോണിലുമുള്ള കാസർകോട് ജില്ലാക്കാരായ പ്രവാസി മലയാളികൾ ഇനി എല്ലാ വർഷവും ഇവിടെ വരണം .  വിദേശികൾ ധാരാളമായി വരണം അവർക്ക് താമസിക്കാനും ഹോട്ടലുണ്ട്   ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഇനിയുള്ള എല്ലാ വർഷവും നല്ലതായി നടത്തികൊണ്ടു പോകണമെന്ന് സ്പീക്കർ പറഞ്ഞു. 

സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ എം എൽ എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമാപള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കുമാരൻ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ  ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി മുൻ എം പി കരുണാകരൻ മുൻ എംഎൽഎമാരായ കെ വി കുഞ്ഞിരാമൻ കെ കുഞ്ഞിരാമൻ ബി ആർഡി സി ഡയറക്ടർ ഷാലു മാത്യു കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ജില്ലാ പോലീസ് മേധാവി പി. ബിജോയി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി പി ബാബു , ഹക്കീം കുന്നിൽ, കെ.ഇ.എ. ബക്കർ, ബാബുരാജ്, കുര്യാക്കോസ് പ്ലാപറമ്പിൽ, കരീം ചന്തേര, പി പി രാജു, രതീഷ് പുതിയ പുരയിൽ, സൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടിവി ബാലകൃഷ്ണൻ, ലത്തീഫ് എന്നിവർ സംസാരിച്ചു

ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത് സ്വാഗതവും, ഡി.ടി.പി.സി.സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു.


 

Post a Comment

0 Comments