മാന്നാർ: മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ ചിത്രങ്ങളും ആക്ഷേപിക്കുന്ന അടിക്കുറിപ്പുകളും ചേർത്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ആർ.എസ്.എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി 17ാം വാർഡിൽ കടമ്പാട്ട് കിഴക്കതിൽ പ്രസന്നകുമാറാണ് (56) അറസ്റ്റിലായത്.[www.malabarflash.com]
വിദ്വേഷം പടർത്തുന്ന ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ മാന്നാർ ടൗൺ പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ഷാനവാസ് എന്നയാളും മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നാട്ടിൽ മതസ്പർധയുണ്ടാക്കണമെന്നും വർഗീയലഹള സൃഷ്ടിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ മുഹമ്മദ് നബിയുടെ വികൃതമായ ചിത്രമുണ്ടാക്കി ഫേസ് ബുക്കിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. അടിപിടിയുൾപ്പെടെ ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
0 Comments