NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണ് രണ്ടുപേര്‍ മരിച്ചു

ദുബൈ: ദുബൈയില്‍ അമിതവേഗത്തിലെത്തിയ കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണ് രണ്ടുപേര്‍ മരിച്ചു. അല്‍ ഖവാനീജിലെ ഇത്തിഹാദ് മാളിന് സമീപമുള്ള പാലത്തില്‍ നിന്നാണ് സ്‌പോര്‍ട്സ് കാര്‍ താഴേക്ക് വീണതെന്ന് ദുബൈ പോലീസ് അറിയിച്ചു.[www.malabarflash.com]


ചൊവ്വാഴ്ച രാത്രി 11.55നാണ് അപകടമുണ്ടായത്. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാര്‍ പാലത്തിന്റെ വളവില്‍ ഇടിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ബാരിയര്‍ തകര്‍ത്ത് പാലത്തില്‍ നിന്ന് താഴെയുള്ള സ്ട്രീറ്റിലേക്ക് വീണു. 

തുടര്‍ന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 

പോലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. ഗതാഗതം നിയന്ത്രിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കുകയും ചെയ്തു. ആംബുലൻസുകളുടെയും റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments