കോട്ടയം: കോട്ടയം കാണക്കാരയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്‍റെ ഒരു ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.[www.malabarflash.com]
കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് നിഗമനം. കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്‍റെ പാടുകൾ പ്രദേശത്തു നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് ക്രെയിനിന്‍റെ സഹായത്തോടെ ഏറെ പാടുപെട്ടാണ് വാഹനം കരയ്ക്കെത്തിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് അന്വേഷിക്കുമെന്ന് പോ ലീസ് വ്യക്തമാക്കി. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
0 Comments