NEWS UPDATE

6/recent/ticker-posts

എപ്പോൾ മരിക്കുമെന്നു പറയാനും എഐ ടൂൾ; ആയുസ് പ്രവചിക്കുന്ന നിര്‍മിതബുദ്ധിയുമായി ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ

എഐ സാങ്കേതികവിദ്യ ലോകത്തെ എല്ലാ പ്രധാന മേഖലകളെയും കീഴടക്കി കുതിപ്പ്‌ തുടരുകയാണ്. ഇപ്പോൾ, എഐ ഉപയോ​ഗിച്ച് ഒരാളുടെ ആയുസു വരെ പ്രവചിക്കാനാകും എന്ന അവകാശവാദവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡെൻമാർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ.[www.malabarflash.com]

ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ (Technical University of Denmark (DTU)) ​ഗവേഷകരാണ് ഇതിനു പിന്നിൽ. ഡെൻമാർക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ എഐ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത്.

ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും ഈ എഐ മോഡൽ ആയുസ് പ്രവചിക്കുകയെന്നും ​ഗവേഷകർ പറയുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി, ആളുകൾ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നും ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments