ദുബൈ: എമിറേറ്റ് റോഡിലൂടെ ഡ്രൈവറില്ലാ കാറില്‍ സഞ്ചരിച്ച് ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കാറില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറില്ലാ ടാക്‌സികള്‍ ദുബൈ നിരത്തില്‍ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.[www.malabarflash.com]
കാര്‍ റോഡിലൂടെ കടന്നുപോകുന്നതിനിടെ മുന്നിലെ സൈക്കിള്‍ യാത്രക്കാരനെ ഡിറ്റക്ട് ചെയ്യുന്നതും വേഗത കുറയ്ക്കുന്നതും വീഡിയോയില്‍ കാണാം. വഴി തിരിച്ചറിഞ്ഞ് കാര്‍ സ്റ്റിയറിങ് തിരിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാർ സ്കൂളുകളുള്ള മേഖയിൽ എത്തുമ്പോൾ വേഗത കുറയുന്നുണ്ട്.
റോഡ് ഗതാഗത അതോറിറ്റി ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും മറ്റു രണ്ടുപേരും സഹയാത്രികരായി ഷെയഖ് ഹംദാനൊപ്പം വാഹനത്തിലുണ്ടായിരുന്നു. ഒക്ടോബർ മാസത്തിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം നടത്തിയിരുന്നു.
0 Comments