ഉദുമ: ഉദുമയില്‍ മത്സ്യവില്‍പ്പന ഷെഡ് കത്തിനശിച്ചു. റെയില്‍വേ ഗേറ്റിനു സമീപത്തെ മത്സ്യവില്‍പ്പന ഷെഡ് കത്തിനശിച്ചത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീ പടരുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ബേക്കല്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.[www.malabarflash.com]
പ്ലാസ്റ്റിക് ഷീററ് കൊണ്ട് നിര്‍മ്മിച്ച ഷെഡ്പൂര്‍ണമായും നശിച്ചത്. മീന്‍ ബോക്‌സുകള്‍, ത്രാസ്, ഉണക്ക മത്സ്യം എന്നിവയും കത്തി നശിച്ചവയില്‍പ്പെടും.തീ കൂടുതല്‍ പടര്‍ന്നിരുന്നെങ്കില്‍ സമീപത്തെ തട്ടുകള്‍ കൂടി നശിക്കുമായിരുന്നു.
0 Comments