300 അംഗ പതാക വാഹകരുടെ സാന്നിദ്ധ്യം ചടങ്ങിന് ആകർഷണീയത പകർന്നു. സമസ്ത മുശാവറ മെമ്പർമാരായ അലവി സഖാഫി കൊളത്തൂർ, മൊയ്തീൻ കുട്ടി ബാഖവി പൊന്മള, മുഹമ്മദിലി സഖാഫി തൃക്കരിപ്പൂർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ , എൻ അലി അബ്ദുല്ല, മജീദ് കക്കാട്, സൈതലവി ചെങ്ങര, മുസ്ഥഫ മാസ്റ്റർ കോഡൂർ, കെ പി ഹുസൈൻ സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാമിദ് ചൊവ്വ , യു സി അബ്ദുൽ മജീദ്, സയ്യിദ് ഷാഫി ബാഅലവി തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മുഹമ്മദ് പറവൂർ, സയ്യിദ് ഹസനുൽ അഹ്ദൽ, അശ്രഫ് തങ്ങൾ ആദൂർ , സയ്യിദ് ജലാൽ ബുഖാരി മളഹർ തുടങ്ങിയവർ സംബന്ധിച്ചു.
സാംസ്കാരിക സമ്മേളനം കർണാടക സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്തു.
സമസ്തയുടെ പതാകക്ക് 60 വർഷം പൂർത്തിയായതിന്റെ ഭാഗമായി തളങ്കര മാലിക് ദീനാറിൽ നിന്നും 300 പതാക വാഹകർ അണി നിരന്ന ഫ്ളാഗ് മാർച്ച് പ്രൗഢമായി. സമസ്തയുടെ പതാക അംഗീകരിച്ച് സ്ഥലത്തു നിന്ന് നഗരിയിലേക്ക് നടത്തിയ മാർച്ച് ആവേശം പകരുന്നതായി,
സമസ്ത നൂറാം വാർഷിക പ്രഖ്യാപനം സമ്മേളനം ഇന്നു വൈകിട്ട്ന 4 ന് ആരംഭിക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നൂറാം വാർഷിക പ്രഖ്യാപനം നടത്തും. സമസ്ത പ്രസിഡന്റ് ഇ സു ലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, പൊ ന്മള അബ്ദുൽ ഖാദിർ മുസ്ലി യാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറ ഹ്‌മാൻ ഫൈസി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, തെന്നല അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, മാളിയേക്കൽ സുലൈമാൻ സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം, ഫിർദൗസ് സഖാഫി , മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പ്രംസഗിക്കും.
0 Comments