NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ഭഗവതി ക്ഷേത്ര മാതൃസമിതി കൂട്ടായ്മയിൽ നിർധന കുടുംബത്തിനുള്ള രണ്ടാമത്തെ വീട്ടിൽ പാൽകാച്ചൽ നടന്നു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി അതിന്റ പത്താം വാർഷികത്തിന്റെ ഭാഗമായി നിർധന കുടുംബത്തിന് വേണ്ടി പണി തീർത്ത രണ്ടാമത്തെ സ്നേഹവീടിന്റെ പാൽകാച്ചൽ  നടന്നു.കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ കാർമികത്വം വഹിച്ചു. മാതൃ സമിതി പ്രസിഡന്റ്‌ മിനി ഭാസ്കരൻ വീട്ടമ്മ രോഹിണിക്ക് വിളക്ക് ദീപം കൈമാറി.[www.malabarflash.com] 

കണ്ണോത്ത് മാച്ചിനടുക്കം തലക്ലായിലെ ഭർത്താവ് മരണപ്പെട്ട രോഹിണിക്ക്‌ ഉദുമ പഞ്ചായത്ത്‌ ദേളി കുന്നുപാറ(കുന്നോറ) യിലാണ് മാതൃസമിതി വീട് നിർമിച്ച് നൽകിയത്. 

 പാലക്കുന്ന് ക്ഷേത്ര ഭാരവാഹികൾ, പള്ളിപ്പുഴ കൂവത്തൊട്ടി, അരമങ്ങാനം പ്രാദേശിക സമിതി പ്രവർത്തകരും കഴക പരിധിയിലെ പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.വീട് നിർമാണത്തിൽ സജീവ സാന്നിധ്യമായി ആദ്യാവസാനം വരെ നിസ്വാർഥ സേവനം ചെയ്ത ടി. എൻ നവരാജിനെ ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

പത്താം വാർഷികം ആഘോഷമാക്കാതെ അതിന് ജീവകാരുണ്യ സ്പർശം നൽകി മാതൃക കാണിക്കാൻ ഒരുമ്പെട്ട ക്ഷേത്ര മാതൃസമിതിക്ക്‌ കഴകത്തിലെ പ്രാദേശിക സമിതികളുടെ കൈത്താങ്ങ് പിൻബലമായി.അന്തിയുറങ്ങാൻ കൂര പോലുമില്ലാത്ത രണ്ട് നിർധന കുടുംബത്തിന് ആ കൂട്ടായ്മയിലൂടെ പണിതുയർത്തിയത് അടച്ചുറപ്പുള്ള രണ്ട് വീടുകൾ. 'പാലക്കുന്നമ്മ' എന്ന് പേരിട്ട സ്നേഹവീടുകളിൽ രണ്ടാമത്തെത്തിന്റെ ഗൃഹപ്രവേശ ചടങ്ങുകളാണ് വൻ പുരുഷാരത്ത സാക്ഷ്യമാക്കി കുന്നോറയിൽ നടന്നത്. ആദ്യത്തേത് അജാനൂർ പഞ്ചായത്തിൽ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്തെ ഉത്തമനും കുടുംബത്തിനും ഒരു വർഷം മുൻപ് കൈമാറിയിരുന്നു.

Post a Comment

0 Comments