കാസർകോട്: കാസർകോട് പുല്ലൂർ സ്റ്റേറ്റ് സീഡ് ഫാമിലെ കഴിഞ്ഞ നാലുവർഷം നാലര കോടി (4,56,35,032 ) രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 2016 മുതൽ 2020 വരെയുള്ള സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് പരിശോധിച്ചത്. ഫാമിൽ 2016-17 മുതൽ 2019-20 വരെ 1, 88, 94, 278 രൂപയാണ് വരവായി ലഭിച്ചത്. ചെലവാകട്ടെ 6,45 ,29 ,310 രൂപയാണ്.[www.malabarflash.com]
ഫാമിലെ ജീവനക്കാരുടെ ശമ്പളം സ്ഥിരം- താൽകാലിക ജീവനക്കാരുടെ വേതനം, വിവിധ പദ്ധതികൾക്കായി ഓരോ സാമ്പത്തിക വർഷവും ലഭിക്കുന്ന തുകകൾ, ഫാം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം എന്നിവയാണ് പരിശോധിച്ചത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഫാം നഷ്ടത്തിലാകാൻ പ്രധാന കാരണം.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ കാസർകോട് കുള്ളൻ എന്ന ഇനം പശുവിന്റെ പരിപാലനത്തിന് ഒരു വർഷം വൻ തുകയാണ് ചെലവഴിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് ലഭിച്ച പാലിന്റെ അളവും പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം ഫാമിൽ ഇല്ല. ഈ പശുവിന്റെ പാൽ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
വളരെ അപൂർവമായി മാത്രം ലഭിക്കുന്ന കാസർകോട് കള്ളൻ എന്ന ഇനം പശുവിന്റെ പാൽ ഫാമിലെ ജീവനക്കാരും തൊഴിലാളികളും വീതിച്ചെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരിശോധനയിൽ 2018-19 മുതൽ 2020 വരെ പശു ഫാമിന്റെ നഷ്ടം 36.74 ലക്ഷം (36,74,385) രൂപയാണ്. ഫാമിനുവേണ്ടി ഇക്കാലത്ത് ചെലവഴിച്ചത് 41,11,336 രൂപയാണ്. പശുവിൽ നിന്നുള്ള വരുമാനമാകട്ടെ നാലു 36, 951 രൂപയാണ്. 2018 -19ൽ പശുക്കളും കിടാരികളും കാളകളും ഉൾപ്പെടെ 27 എണ്ണമാണ് ഉണ്ടായിരുന്നത്. 2020 എത്തിയപ്പോൾ എണ്ണം 31 ആയി തീർന്നു.
0 Comments