NEWS UPDATE

6/recent/ticker-posts

കാസറകോട് സ്‌പോര്‍ട്‌സ് സിററി പ്രൈവററ് ലിമിററഡ് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു

കാസറകോട്: ജില്ലയിലെ ടൂറിസം മേഖലക്ക് നാഴിക കല്ലായി മാറുന്ന വന്‍ പദ്ധതി ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിച്ച കാസറകോട് സ്‌പോര്‍ട്‌സ് സിററി പ്രൈവററ് ലിമിററഡ് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ കല്ലട്ര മാഹിന്‍ ഹാജി കാസറകോട് മുനിസിപ്പാലിററി മുന്‍ വൈസ് ചെയര്‍മാന്‍ എന്‍.എ മുഹമ്മദിന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.[www.malabarflash.com]

40 കോടി മുതല്‍ മുടക്കില്‍ 14 ഏക്കര്‍ സ്ഥലത്ത് അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍, മള്‍ട്ടി ഗെയിം ഇന്‍ഡോര്‍ കോര്‍ട്ട്, ഫുട്‌ബോള്‍, ക്രിക്കററ് ടര്‍ഫുകള്‍, വിശാലമായ ചില്‍ഡ്രന്‍ പ്ലേ ഏരിയ, സ്ത്രീകള്‍ക്ക് മാത്രമായുളള പ്രത്യേക എന്റര്‍ടൈമെന്റ് സോണ്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ സിമ്മിംഗ്പൂള്‍, ആധുനിക ജിംനാഷ്യം, ഹോള്‍ഡേജ് എന്റര്‍ടൈമെന്റ് സെന്റര്‍, ലോകോത്തര ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ്‌കോര്‍ട്ട്, വിശാലമായ പാര്‍ക്കിംങ്ങ് ഏരിയ തുടങ്ങിയവയോടൊപ്പം മററു ആധുനിക പദ്ധതികളുമായാണ് കാസറകോട് സ്‌പോര്‍ട്‌സ് സിററി ഒരുങ്ങുന്നത്.

കമ്പനി ഡയറക്ടര്‍മാരായ മന്‍സൂര്‍ ബങ്കണ, അന്‍വര്‍ സാദാത്ത്, എന്‍.കെ, ഫത്താഹ് ബങ്കര, മുഹമ്മദ് അങ്കാര്‍, അബ്ദുല്‍ നവാസ് തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments