NEWS UPDATE

6/recent/ticker-posts

കാലിബർ; അഖില കേരള ഹിഫ്ള് കോളജ് ആർട്സ് ഫെസ്റ്റ് തുടങ്ങി

ഉദുമ: അഖില കേരള ഹിഫ്ള് കോളജ് ആർട്സ് ഫെസ്റ്റ് (കാലിബർ) ഗ്രാൻ്റ് ഫിനാലെ ബേക്കൽ ഗ്രീൻവുഡ് സ് പബ്ലിക് സ്കൂളിൽ തുടങ്ങി. പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന ഫ്ളാഗ് മാർച്ചിന് ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി പതാക ഉയർത്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഹാഫിള് അബൂബക്കർ ഫൈസി അമ്പലക്കണ്ടി പ്രാർത്ഥന നടത്തി.സ്വാഗത സംഘം ചെയർ മാൻ ഹനീഫ ഹാജി ലബ്ബക്ക അധ്യക്ഷത വഹിച്ചു.[www.malabarflash.com]

ജനറൽ കൺവീനർ എംകെ മുഹമ്മദ് മൗലവി സ്വാഗതം പറഞ്ഞു. നവാസ് ദാരിമി ഓമശ്ശേരി ആമുഖ പ്രഭാഷണം നടത്തി. നൗഷാദ് ബാഖവി ചിറയൻകീഴ്, അബ്ദുൽ അസീസ് അഷ്റഫ് എന്നിവർ പ്രഭാഷണം നടത്തി. കാപ്പിൽ കെബിഎം ഷെരീഫ്, ഖാലിദ് മൗലവി ചെർക്കള, ഹാഫിള് മഹമൂദ് ദാരിമി, ഹാഷിം ബാഖവി മാട്ടൂൽ, ഷാഹുൽ ഹമീദ് ദാരിമി, അബൂബക്കർ ഫൈസി കുമ്പഡാജെ, പിഎം മുഹമ്മദ് കുഞ്ഞി ഹാജി, ബഷീർ പാക്യാര, അഷ്റഫ് ബലക്കാട്, കെഎ മുഹമ്മദലി, യൂസഫ് റൊമാൻസ്, കരീം നാലാം വാതുക്കൽ, സലീം കരിപ്പൊടി, ഹാരിസ് ഹാജി ഇല്യാസ്, സമീർ ടൈഗർ, അബ്ദുല്ലക്കുഞ്ഞി ഉദുമ, അബ്ദുൽ ലത്തീഫ് അബ്ബാസ്, എംഎ സത്താർ ഹാജി, പിഎ ഹസൈനാർ, മുഹമ്മദ് ഷാഫി കുന്നിൽ, സൈഫു കണ്ണംകുളം, അബ്ദുൽ റസാഖ് ഫോർട്ട് ലാൻ്റ്, അൻവർ ചേരൂർ, മുനീർ ഹുദവി ഫാറൂഖ്, ഹാഫിള് സൈതലവി കാടാമ്പുഴ, ഹാഫിള് ഫാസിൽ ഹുദവി, ഹാഫിള് സാബിത്ത് ഹുദവി, മുസ്തഫ ഫുർഖാനി, ഹാഫിള് അബൂബക്കർ ഫൈസി എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഹിഫ്ള് കോളജ് കൂട്ടായ്മ കോർ ഡിനേഷൻ ഓഫ് കേരള ഹിഫ്ള് കോളജസിൻ്റെ നേതൃത്വത്തിൽ കേരള ത്തിലെ ഹിഫ്ള് കോളജു കൾ തമ്മിൽ കോഴിക്കോട് കൊടുവള്ളി ദാറുൽ അസ് ഹർ ഖുർആൻ അക്കാദമി, മലപ്പുറം കരുളായി കെഎംഒ ഖുർആൻ അക്കാദമി എന്നിവിടങ്ങ ളിൽ നടന്ന സോണൽ മത്സര വിജയികളാണ് ഗ്രാൻ്റ് ഫിനാലെയിൽ മത്സരിക്കുന്നത്. ഗ്രീൻവുഡ്സിൽ ഒരുക്കിയ ആറു വേദികളിൽ 157 ഇനങ്ങളിലായി ആൺ കുട്ടികളും പെൺ കുട്ടികളു മടക്കം രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടു ക്കുന്നുണ്ട്.

Post a Comment

0 Comments