NEWS UPDATE

6/recent/ticker-posts

കേരള മുസ്‌ലിം ജമാഅത്ത് ബദിയടുക്ക സോൺ സെക്രട്ടറി കെ എൻ ഇബ്രാഹിം അന്തരിച്ചു

ബദിയടുക്ക: കേരള മുസ്‌ലിം ജമാഅത്ത് ബദിയടുക്ക സോൺ സെക്രട്ടറിയും സുന്നി സ്ഥാപനങ്ങളുടെ സഹകാരിയുമായ കെ എൻ ഇബ്രാഹിം (65) ആറാട്ട്കടവ് നിരിയാതനായി. ആറാട്ട് കടവ് മീത്തൽ നെക്രാജെ ഫാറുഖ് മസ്ജിദിന്റെ സ്ഥാപിത സെക്രട്ടറിയായ അദ്ദേഹം ബദിയടുക്ക ദാറുൽ ഇഹ്സാൻ കമ്മിറ്റിയംഗം, സമസ്ത നൂറാം വാർഷിക സ്വാഗത സംഘം എക്സിക്യൂട്ടീവ് എന്നീ നിലകളിലും പ്രവർച്ചിച്ചു വരികയായിരുന്നു.[www.malabarflash.com]


മീത്തൽ നെക്രാജെയിലെ പരേതനായ മമ്മിഞ്ഞിയുടെയും ബീഫാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല.
മക്കൾ: ജഹ്ഫർ, ജാബിർ, മുഹമ്മദ്, അബൂബക്കർ,
മരുമകൾ : റഈസ, സഹോദരങ്ങൾ : അബ്ദുല്ല ഹാജി, ബഡുവൻ കുഞ്ഞി, അബ്ദുൽ റഹ്മാൻ, ഹസൈനാർ

സമസ്ത സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫി വീട് സന്ദർശിച്ചു. മയ്യിത്ത് മീത്തൽ നെക്രാജെ ഫാറൂഖ് മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
നിര്യാണത്തിൽ സമസ്ത സ്വാഗത സംഘം ചെയർമാൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഹസൻ അഹദൽ തങ്ങൾ, ദാറുൽ ഇഹ്സാൻ ചെയർമാൻ സയ്യിദ് യു പി എസ് തങ്ങൾ അർളടുക്ക, മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുശോചിച്ചു.

കെ എൻ ഇബ്രാഹീമിന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു

Post a Comment

0 Comments